തൊടുപുഴ താലൂക്ക് ഇമാം കൗണ്‍സില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.

തൊടുപുഴ: യുദ്ധം നിര്‍ത്തുക, ഫലസ്തീന്‍ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി തൊടുപുഴ താലൂക്ക് ഇമാം കൗണ്‍സില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.

ഏഴു പതിറ്റാണ്ടിലേറെയായി ഫലസ്തീന്‍ ജനതയുടെ മേല്‍ കിരാതമായ അതിക്രമം നടത്തുന്ന ഇസ്രാഈലിന്റെ നടപടി അവസാനിപ്പിക്കണമെന്നും ഫലസ്തീനികള്‍ക്ക് അവരുടെ ഭൂമി സ്വതന്ത്രമാക്കി നല്‍കണമെന്നും റാലി ആവശ്യപ്പെട്ടു.

ഗാസ മുനമ്പില്‍ ഇസ്രാഈല്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ നൗഫല്‍ കൗസരി ആവശ്യപ്പെട്ടു. ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ ഹാഫിസ് നൗഫല്‍ കൗസരി, വൈസ് ചെയര്‍മാന്‍ ഇംദാദുള്ള നദ്‌വി,

ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ കബീര്‍ റഷാദി, പി.പി.ഇസ്ഹാഖ് മൗലവി, പി.എ സൈദ് മുഹമ്മദ് മൗലവി, മുഹമ്മദ് ഷഹീര്‍ മൗലവി, അബ്ദുറഷീദ് കൗസരി, കാഞ്ഞാര്‍ അബ്ദുറസാഖ് മൗലവി,

എന്‍.എസ് സക്കീര്‍ ഹുസൈന്‍ മൗലവി, അബ്ദുല്‍ ജലീല്‍ ഫൈസി, അബ്ദുല്‍ കരീം മൗലവി, മുഹമ്മദ് സാബിര്‍ അഹ്‌സനി, വിവിധ മഹല്ലുകളിലെ ഇമാമുമാര്‍, ജമാഅത്ത് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !