"തിരികെ വരുമെന്ന് ഉറച്ച് വിശ്വസിച്ച് നാട് ' പാലാ ഭരണങ്ങാനത്ത് മഴവെള്ള പ്പാച്ചിലിൽ കാണാതായ ഹെലന് വേണ്ടിയുള്ള തിരച്ചിൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നത്തേക്ക് അവസാനിപ്പിച്ച് സന്നദ്ധ സംഘടനാ പ്രവർത്തകർ

പാലാ : ഭരണങ്ങാനം ചിറ്റാനിപറയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് വരും വഴി ഒഴുക്കിൽ പെട്ട് കാണാതായ കുന്നിനാംകുഴി പടിഞ്ഞാറെ പൊരിയത്ത്‌ അലക്സ്‌ ( സിബിച്ചൻ ) ന്റെ മകൾ ഹെലൻ അലക്സിനായുള്ള തിരച്ചിൽ കാലാവസ്ഥ പ്രതികൂലമായതിനാലും വെളിച്ചക്കുറവും മൂലം സന്നദ്ധ പ്രവർത്തകർ ഇന്നത്തേക്ക് നിർത്തിവെച്ചതായി അറിയിച്ചു.

ഫയർഫോഴ്‌സും ഈരാറ്റുപേട്ടയിൽ നിന്ന് ടീം നന്മക്കൂട്ടവും മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരും കുട്ടിക്കായുള്ള തിരച്ചിലിൽ പങ്കാളികളായി.

ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട് വരുന്ന വഴി അപ്രതീക്ഷിതമായിപെയ്ത ശക്തമായ മഴയിൽ റോഡിലേക്ക് വെള്ളം കയറുകയും ഹെലനും കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയും ഒഴുക്കിൽ പെട്ട് കൈത്തോട്ടിലേക്ക് വീഴുകയുമായിരുന്നു.

സംഭവ സമയത്ത് മറ്റൊരു സ്കൂൾ വാഹനവുമായ വന്ന ട്രൈവർ കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയിൽ ഹെലൻ ശക്തമായ വെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും വിദ്യാർത്ഥിനിയെ കണ്ടെത്താനായില്ല.

കൂടുതൽ സന്നദ്ധ സംഘടനാ പ്രവർത്തകരും ജനപ്രതിനിധികളും ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവും മഴയും വെള്ളപ്പാച്ചിലും മൂലം ഇന്നത്തേക്ക് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !