ആയുഷ് വകുപ്പിന്റെ സഹകരണം ഉഴവൂർ പഞ്ചായത്തിലെ യോഗ ക്ലബ്‌ ന്റെ ആദ്യ ബാച്ച് ട്രെയിനിങ് പൂർത്തിയാക്കി.

അരീക്കര: ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച യോഗ ക്ലബ്‌ ന്റെ ആദ്യ ബാച്ച് ട്രെയിനിങ് പൂർത്തിയാക്കി. ആദ്യ ബാച്ച് ൽ 13 പേർക്കാണ് പരിശീലനം നൽകിയത്. 

ആദ്യ ബാച്ച് ൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം നിർവഹിച്ചു. ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുഷ് വകുപ്പ്, ഉഴവൂർ ആയുർവേദ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ ആണ് വാർഡിൽ യോഗ ക്ലബ്‌ ആരംഭിച്ചത് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു. 

നാലാം വാർഡിൽ പ്രവർത്തിക്കുന്ന വനിതാ വ്യവസായ വിപണന കേന്ദ്രത്തിൽ ആണ് പരിശീലനം സംഘടിപ്പിച്ചത്. കുറവിലങ്ങാട് ആയുഷ് മെഡിക്കൽ ഓഫീസർ ഡോ രഞ്ജന ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള അനുമോദന യോഗത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനു ജോസ് അധ്യക്ഷത വഹിച്ചു.

ആദ്യ ബാച്ച് ൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, മെമ്പർമാരായ സിറിയക് കല്ലടയിൽ, മേരി സജി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ സജേഷ്, സി മിനിമോൾ ഡി, സി ജിസ്സ്‌മോൾ ജോബി, മോളി മാത്യു വെട്ടിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !