പാലാ :ലോകാരാദ്ധ്യനായ പ്രധാനമന്ത്രി ശ്രീ .നരേന്ദ്ര മോദിജിയുടെ നേത്യത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ 9 വർഷത്തെ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി NDA കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ "ജന പഞ്ചായത്ത് " എന്ന പേരിൽ പ്രകടനവും പൊതുസമ്മേളവും മേവടയിൽ വച്ച് നടത്തി.
BJP കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. P.S സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം BJP സംസ്ഥാന വക്താവ് Adv.T P സിന്ധുമോൾ ഉദ്ഘാടനം ചെയ്തു.ഭാരതത്തെ വിശ്വഗുരു സ്ഥാനത്തേക്ക് നയിക്കുന്ന സ്നേഹത്തിന്റെ യഥാർത്ഥ കട തുറന്നത് ഇന്നാട്ടിലെ പട്ടിണി പാവങ്ങളുടെ കണ്ണീരൊപ്പിക്കൊണ്ട് ശ്രീ. നരേന്ദ്രമോദിയാണെന്നും ,പിണറായി വിജയന്റെയും ധനമന്ത്രി ബാലഗോപാലന്റെയും "ഇവിടെന്നും കിട്ടിയില്ല കിട്ടിയില്ല , കേന്ദ്രം അവഗണിക്കുന്നു "എന്ന പരിവേദനത്തിന്റെ മറുപടി, സാമൂഹിക , സാമ്പത്തിക , സാംസ്കാരിക , ഊർജ്ജ , തൊഴിൽ തുടങ്ങി സമസ്ത മേഖലയിലും കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ സഹായത്തിന്റെ കണക്ക് ഉദ്ധരിച്ചു കൊണ്ട് അവർ ഖണ്ഡിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശ്രീ. ലിജിൻലാൽ മുഖ്യ പ്രഭാഷണം നടത്തി. പാലാ മണ്ഡലം പ്രസിഡന്റ് ശ്രീ. ബിനീഷ് ചൂണ്ടച്ചേരി, ജില്ലാ ട്രഷറർ Dr. ശ്രീജിത്ത് ,ജില്ലാ സെക്രട്ടറി ശ്രീ. സോബിൻ ലാൽ , മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ. ജയൻ കരുണാകരൻ, പഞ്ചായത്ത് ജനപ്രതിനിധികളായ Adv. G അനീഷ്, ശ്രീമതി. സ്മിതാ വിനോദ്, ശ്രീമതി മഞ്ജു ദിലീപ്, മണ്ഡലം ട്രഷറർ KB രാജേഷ് കുമാർ , പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.ആർ.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.