കൊച്ചി :കളമശ്ശേരി ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി നീട്ടി.
ഡിസംബര്‍ 26 വരെയാണ് റിമാന്‍ഡ് നീട്ടിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. മാര്‍ട്ടിനെ ഓണ്‍ലൈനായാണ് കോടതിയില്‍ ഹാജരാക്കിയത്.
കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ നടന്നുകൊണ്ടിരുന്ന സാമ്ര കൺവെൻഷൻ സെന്ററിലാണ് ഒക്ടോബർ 29ന് സ്ഫോടനം നടന്നത്.സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം ആറുപേരാണ് മരിച്ചത്. 52 പേർക്ക് പരിക്കേറ്റു. അഞ്ചുപേർ ഇപ്പോഴും ചികിത്സയിലുണ്ട്.
പ്രതിയായ മാർട്ടിൻ അന്നു തന്നെ പൊലീസിൽ കീഴടങ്ങിയിരുന്നു. കേസില്‍ വാദിക്കാന്‍ അഭിഭാഷകനെ വേണ്ടെന്ന് മാര്ട്ടിന് നേരത്തെ തന്നെ കോടതിയില്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.