മുംബൈ :വസായി ഫൈൻ ആർട്സ് മ്യൂസിക് and ഡാൻസ് ഫെസ്റ്റിവലിന്റ ഭാഗമായി സംഘടിപ്പിച്ച കൈകൊട്ടികളി മത്സരത്തിൽ വസായ് വെസ്റ്റ് ആശ നായരും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം സീവുഡ്‌സ് നവിമുംബൈ നിന്നുള്ള അനുരാധ ശശികുമാറും സംഘവും,മൂന്നാം സ്ഥാനം കലംബൊലി രമദേവി എസ് പിള്ളയും സംഘവും കരസ്ഥമാക്കി, പ്രോത്സാഹന സമ്മാനങ്ങൾ മീരറോഡ് നിമ്മി ജയാധരനും സംഘവും വസായ് വെസ്റ്റ് സുധസുധീറും സംഘവും കരസ്ഥമാക്കി..ഒന്നാം സമ്മാനം 25000 രൂപയും ട്രോഫിയും,
രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയും പ്രോത്സാഹന സമ്മാനമായി 5000 രൂപ വീതവും സമ്മാനിച്ചു,
Dr. ലത സുരേന്ദ്രയുടെ നേതൃത്വത്തിൽ ശ്രീമതി രാധിക പ്രേമാനന്ദൻ, നിഷ ഗിൽബർട്ട്, ലക്ഷ്മി സിബി സത്യൻ എന്നിവർ അടങ്ങുന്ന ജൂറി പാനൽ വിധികർത്തകളായ കൈകൊട്ടി കളി മത്സരത്തിന്റെ
സമ്മാനധാന ചടങ്ങിൽ മുംബൈ യൂണിവേഴ്സിറ്റി പെർഫോമിങ് ആർട്സ് (ഫോൾക്) വിഭാഗം തലവൻ Dr. ഗണേഷ് ചിന്തൻ ദവെ, ആൾ ഇന്ത്യ മലയാളി അസോസിയേഷൻ വനിതാവിഭാഗം ചെയർമാൻ (ഓൾ ഇന്ത്യ )Adv. പ്രേമമേനോൻ,
മലയാളം സീരിയൽ താരം ഹരിത നായർ, ബസ്സീൻ കേരള സമാജം പ്രസിഡന്റ് പി വി കെ നമ്പ്യാർ, സെക്രട്ടറി വിദ്യാധരൻ, വസായി ഫൈൻ ആർട്സ് പ്രസിഡന്റ് പ്രദീപ് പങ്കൻ എന്നിവർ സംബന്ധിച്ചു, സെക്രട്ടറി ഗിരീഷ് നായർ നന്ദി പറഞ്ഞു.
മൂന്നു ദിവസം നീണ്ടു നിന്ന വസായി ഫൈൻ ആർട്സ് സംഗീത നൃത്തോത്സവത്തിന് സമാപനം കുറിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.