കോട്ടയം :പാടത്തും പറമ്പിലും മലയോരത്തും വിയര്‍പ്പൊഴുക്കി നമ്മുടെ കാര്‍ഷിക മേഖലയെ കതിരണിയിക്കുന്ന കര്‍ഷകരുടെ മൂലധനം മണ്ണാണെന്ന് ജോസ് കെ മാണി എംപി.
എന്നാല്‍ കര്‍ഷകരെയും കര്‍ഷക സമൂഹത്തെയും പരിസ്ഥിതി വിരുദ്ധര്‍ എന്ന നിലയില്‍ ഇകഴ്ത്തുന്ന പ്രചാരണങ്ങളും ശക്തിപ്പെട്ടുവരികയാണ്. ഈ സാഹചര്യത്തിലാണ് കര്‍ഷകരുടെ അവകാശ സംരക്ഷണത്തിനും പോരാട്ടത്തിനും എന്നും മുന്‍നിരയില്‍ നിന്ന ചരിത്രമുളള കേരള കോണ്‍ഗ്രസ് എം പാർട്ടി പുതിയ ഒരു അവകാശസമരത്തിന് തുടക്കം കുറിച്ചത്.ഉപാധിരഹിത സര്‍വ്വ സ്വതന്ത്ര ഭൂമിയും ഭൂവിനിയോഗ സ്വാതന്ത്ര്യവും കര്‍ഷകരുടെ അവകാശമാണ് ഉറക്കെ പ്രഖ്യാപിച്ചു നാം മുന്നോട്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'ഭൂവവകാശ സംഗമ'ങ്ങളുടെ സംസ്ഥാനതല പരുപാടിയിൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ, വയനാട്,കോഴിക്കോട് ജില്ലകളിലെ സംഗമങ്ങൾ പൂർത്തിയായി. വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലും ഇത്തരം കര്‍ഷക അവകാശ വേദികൾ സംഘടിപ്പിക്കും.
കര്‍ഷക വികാരം അലയടിക്കുന്ന ഇത്തരം സദസുകളില്‍ പങ്കെടുത്ത് വിജയിപ്പിക്കുക എന്ന ഏകലക്ഷ്യമാണ് ഇനിയുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.