ഉണ്ണി കൃഷ്ണൻ കൊരട്ടിയിൽ✍️✍️
തന്റെ ഹൃദയം കീഴടക്കിയ ആരാധകന്റെ പുഞ്ചിരിയുടെ വിഡിയോ പങ്കുവച്ച് നടി ഹണി റോസ്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിനെത്തിയപ്പോൾ പകർത്തിയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ആരാധകര്‍ക്കു ഹാന്‍ഡ് ഷേക്ക് കൊടുക്കുന്ന ഹണി റോസിനെ വിഡിയോയില്‍ കാണാം.
ഇതിനിടയില്‍ ഒരാള്‍ കൈ നീട്ടി ഹാൻഡ് ഷേക്ക് ചെയ്തശേഷം സന്തോഷം നിറഞ്ഞ ചിരിയോടെ തിരിഞ്ഞു നോക്കുന്നതാണ് വിഡിയോയുടെ ഹൈലൈറ്റ്.‘‘ഓ, ആ പുഞ്ചിരി’’ എന്ന അടിക്കുറിപ്പോടെയാണ് ഹണി ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. വിഡിയോ അതിവേഗം വൈറലായി. ഉദ്ഘാടന വേദിയിലെത്തിയ ഹണി റോസിന്റെ ഔട്ട്ഫിറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജംപ് സ്യൂട്ടിൽ മാളൂട്ടി ഹെയര്‍ സ്റ്റൈലിലാണ് ഹണി എത്തിയത്.ഓരോ ഉദ്ഘാടനത്തിനും വ്യത്യസ്ത ലുക്കിൽ എത്തുന്ന ഹണിയുടെ ഗെറ്റപ്പുകൾ ആരാധകരുടെ 'കണ്ണിൽ ' ശ്രദ്ധനേടാറുണ്ട്. ഉദ്ഘാടനത്തിന് പോകുമ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് കോസ്റ്റ്യൂം ആണെന്ന് ഹണി റോസ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘റേച്ചല്‍’ ആണ് ഹണിയുടേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ഏബ്രിഡ് ഷൈനാണ്. ഇറച്ചിവെട്ടുകാരിയായാണ് ഹണി ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്. മോൺസ്റ്ററിനു ശേഷം ഹണി റോസ് അഭിനയിക്കുന്ന ചിത്രമാണ് റേച്ചൽ.
അതേ സമയം ഹണിറോസിനെ വിമർശിച്ചും പരിഹസിച്ചും നിരവധിപേർ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നിറയുന്നുണ്ട്..എന്തായിരിക്കാം മലയാള സിനിമയിൽ മറ്റു നടീ നടന്മാർക്ക് കിട്ടാത്ത അത്രയും ഉദ്ഘാടനങ്ങൾ ഹണി റോസിന് മാത്രം കിട്ടാൻ കാരണമെന്നും സിനിമ ആസ്വാദകരും പൊതുജനങ്ങളും രഹസ്യമായി അന്വേഷിക്കുന്ന സാഹചര്യം സംസ്ഥാനത്തുതന്നെ ഉടലെടുത്തിട്ടുണ്ട്.
കൊച്ചുകുട്ടികളുടെ നിർമ്മലതയും നിഷ്കളങ്കതയും കാത്തു സൂക്ഷിക്കുന്ന 'ഹണിയെ കണ്ട് കണ്ണ് തള്ളുന്ന കുട്ടിയെപ്പോലും സിനിമ പ്രേമികളും ഹണി ഫാനും സോഷ്യൽ മീഡിയയും മറന്നിട്ടില്ല.'
എന്നാൽ സാംസ്കാരിക കേരളം ചർച്ചചെയ്യേണ്ടുന്ന വിഷയം ഹണീറോസിന്റെ ഉദ്ഘാടനമല്ല, കർഷ ആത്മഹത്യകളും, നാലുമാസമായി മുടങ്ങി കിടക്കുന്ന ക്ഷേമ പെൻഷനുകളുടെ കാര്യവും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവും,വെള്ളക്കരവും കെട്ടിടനികുതിയും വൈധ്യുതി നിരക്ക് വർദ്ധനയുമാണെന്ന് മറ്റുചില സൂക്ഷമനിരീക്ഷകരും പറയുന്നു.
''സ്ഥൂലവും പർവ്വതീകരവുമായ നിതാന്ത മാനങ്ങൾ ഉയർത്തി പിടിച്ച്' സസൂഷ്മം ഉദ്ഘാടനവേദികൾ കീഴടക്കുന്ന ഹണി റോസിന്റെ സിനിമകളും ഏറെ ശ്രദ്ധേയമാണ്.
താരതമ്മ്യേന അന്യ ഭാഷ സിനിമകൾ കുറവുള്ള മലയാള സിനിമാ താരം അന്ന രേഷ്മ രാജന്റെ കടന്ന് വരവ് ഹണീ റോസിന് ഉദ്ഘാടന വേദികൾ കുറവ് വരുത്തിയെങ്കിലും അന്യ ഭാഷ സിനിമകളും മറ്റു സംസ്ഥാനങ്ങളിലെ ഉദ്ഘാടന വേദികളും തന്റെ സ്വീകാര്യത ഉറപ്പാക്കുമെന്ന വിശ്വാസത്തിലാണ് ഹണീ റോസും ആരാധകരും..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.