ഡൽഹി :രാജസ്ഥാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്. 200 മണ്ഡലങ്ങളില്‍ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 51,756 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
199 മണ്ഡലങ്ങളിലായി 5,25,38,105 പേർക്കാണ് വോട്ടവകാശം. വനിതകൾ 2.52 കോടി, പുരുഷന്മാർ 2.73 കോടി. വോട്ടർപട്ടികയിൽ പുരുഷന്മാരാണ് കൂടുതലെങ്കിലും കഴിഞ്ഞ തവണ വോട്ടുചെയ്തവരിൽ കൂടുതൽ സ്ത്രീകളായിരുന്നു.കോൺഗ്രസ് സർക്കാർ അധികാര തുടർച്ച നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സർക്കാരിന്‍റെ ക്ഷേമപദ്ധതികളും ജാതി സർവേയുമാണ് കോൺഗ്രസിന്‍റെ ആയുധങ്ങൾ.
ചോദ്യപ്പേപ്പർ ചോർച്ച പോലുള്ള ക്രമക്കെടുകളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ഉച്ചത്തിൽ പറഞ്ഞാണ് കോൺഗ്രസിനെ ബി.ജെ.പി വെട്ടിലാക്കുന്നത്. കാൽനൂറ്റാണ്ടായി തുടർച്ചയായി ഒരു പാർട്ടിയെയും തുടരാൻ അനുവദിക്കാത്ത രാജസ്ഥാൻ, ഇത്തവണ ചരിത്രം കുറിക്കുമോ എന്ന് അറിയാൻ ഡിസംബർ മൂന്ന് വരെ കാത്തിരിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.