ചെങ്ങന്നൂർ: നാടിനു പൊതുവെ ഗുണം ചെയ്യുവാനും ആദ്ധ്യാത്മിക രംഗത്തെ ബൃഹത്തായ അറിവുകൾ നേടാനും ദേവതകളുടെ ചൈതന്യം വർദ്ധിപ്പിക്കുവാനും സത്രങ്ങളും യാഗങ്ങളും അനിവാര്യമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസി: അഡ്വ: കെ അനന്ദഗോപൻ പറഞ്ഞു.
2024 മെയ് 12 മുതൽ 18 വരെ തിരുവൻവണ്ടൂർ മഹാവിഷണു ക്ഷേത്രത്തിൽ നടക്കുന്നനാലാമത് അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്ണു സത്രവിളംബരം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സത്രം ,യാഗം, നവാഹം എന്നിവയെല്ലാം നാടിൻ്റഐശ്വര്യങ്ങൾക്കും ഇടയാക്കുന്ന ഒന്നാണെന്നതിൽ സംശയം ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്രത്തിനോടനുബന്ധിച്ച് തിരുവൻവണ്ടൂർ ശ്രീഗുരുദേവ ഭദ്രകാളീ ദേവീ ക്ഷേത്രത്തിൽ നിന്നും വഞ്ചിപാട്ട് ,ചെണ്ടമേളം , പഞ്ചവാദ്യം, നിശ്ചല ലദൃശ്യം ,കരകം തുടങ്ങി ആയിരത്തോളം സ്ത്രീകൾ പങ്കെടുത്തതാലപ്പൊലിയുടെ അകമ്പടിയോടെ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക്വർണ്ണശബളമായ വിളംബര ഘോഷയാത്ര നടന്നു.
സത്ര നിർവ്വാഹക സമിതി ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷനായി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി സജൻ ,വാർഡ് അംഗം പുഷ്പകുമാരി.
പഞ്ചായത്തംഗം ശ്രീവിദ്യാ സുരേഷ് ,ചീഫ് എഞ്ചിനീയർ ആർ .അജിത്കുമാർ ,എക്സിക്യൂട്ടീവ് എൻജീനീയർ വിജയമോഹൻ, പള്ളിയോട സേവാ സംഘം പ്രസിഡൻറ് രാജൻമൂല വീട്ടിൽ, ജനറൽ കൺവീനർ എസ് കെ രാജീവ് ,വർക്കിംഗ് ചെയർമാൻ സജു ഇടക്കല്ലിൽ, സബ് ഗ്രൂപ്പ് ഓഫീസർ അനിത ,
കൺവീനർ സന്തോഷ് മാലിയിൽ ,ഉപദേശക സമിതി പ്രസിഡൻറുമാരായ എ.ആർ രാധാകൃഷ്ണൻ ,മധുസൂധനൻ സോപാനം ,അഭിലാഷ് എസ് ,എം.അജീഷ് കുമാർ, പ്രസാദ് കളത്തൂർ എന്നിവർ പ്രസംഗിച്ചു. സത്ര വിളംബരത്തോടനുബന്ധിച്ച് ബീന ശ്രീകുമാർ ശ്രീനിലയം തിരുവൻവണ്ടൂരിന് ഗോദാനം നടത്തി.
സത്രവുമായി ബന്ധപെട്ട് ക്ഷേത്രത്തിലെ വിവിധ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ദേവസ്വം ബോർഡ് 46 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡൻറ് അഡ്വ:- കെ അനന്തഗോപൻ പറഞ്ഞു. അതോടൊപ്പം സ്ത്രീകൾക്കായി ശുചി മുറികളുടെ നിർമ്മാണത്തിനും വേണ്ട നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.