കോട്ടയം :'ബി.ജെ.പി പ്രതിഷേധിച്ചു"
കരൂർ പഞ്ചായത്ത് ജൽജീവൻ മിഷൻ പ്രവർത്തനത്തിന് 71.36 കോടി രൂപ അനുവദിച്ച കേന്ദ്ര ഗവൺമെന്റിനും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ഉദ്ഘാടനത്തിന്റെ ഫ്ലക്സ് ബോർഡിൽ പോലും സ്ഥാനം നൽകാതെയും-,ബി ജെ പി പഞ്ചായത്ത് കമ്മറ്റി അംഗത്തേയോ ഭാരവാഹികളെയോ പോലും സമ്മേളനത്തിൽ വിളിക്കാത്തതിൽ പ്രതിഷേധിച്ച് ബിജപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായ ഉൽഘാടനം നടത്തുകയും ഔദ്യോഗിക ഉദ്ഘാടന പരിപാടിയിൽ എത്തി പ്രതിഷേധം രേഖപ്പടുത്തുകയും ചെയ്ത BJP പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി,
മണ്ഡലം സെക്രട്ടറി പ്രവീൺ കുമാർ K S, കരൂർ പഞ്ചായ കമ്മറ്റി പ്രസിഡന്റ് ജയകുമാർ CN ജനറൽ സെക്രട്ടറി ബിനു K R, ന്യൂനപക്ഷ മേർച്ച മണ്ഡലം പ്രസിഡന്റ് മൈക്കിൾ ജോർജ് എന്നിവരെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്യുകയും ചെയ്തു.
കരൂർ പഞ്ചായത്തിൽ അനുവദിച്ചിരിക്കുന്ന 71. 39 കോടി രൂപ മുഴുവൻ കേദ്ര സർക്കാർ അനുവദിച്ചതും കേരള ഗവൺമെന്റിന്റെ ഒരു രൂപ പോലും ഈ പദ്ധതിക്ക് വേണ്ടി നാളിതുവരെ വകയിരുത്തിയിട്ടുമില്ല.ഈ പദ്ധതി നടത്തിപ്പിനായി സ്ഥലം സൗജന്യമായി നൽകിയ ബി.ജെ.പി പ്രതിനിധിയെ പോലുംഇതിന്റെ ഉദ്ഘാടനത്തിലോ, പരസ്യത്തിലും പ്രാധാനമന്ത്രി നരേദ്രമോദിയുടെ ചിത്രമോ, പേരോ വയ്ക്കാത്തതിൽ ആണ് BJP പ്രതിക്ഷേധിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.