രാജസ്ഥാനിൽ വൻ വാഹനാപകടം' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കാൻ പോയ 6 പൊലീസ് ഉദ്യോഗസ്ഥർ മരണപ്പെട്ടു,

ജയ്പുർ: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കാൻ പോയ 6 പൊലീസുകാർ വാഹനം അപകടത്തിൽപ്പെട്ട്  മരിച്ചു. ഞായറാഴ്ച രാവിലെ ചുരു ജില്ലയിൽ ദേശീയപാത 58ലാണ് അപകടമുണ്ടായത്.

പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഖിൻവ്സർ പൊലീസ് സ്റ്റേഷനിലെ ആറു പേരും മഹിള സ്റ്റേഷനിലെ ഒരാളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന ജുൻജുനുവിലേക്കുള്ള യാത്രാമധ്യേയായിരുന്നു  അപകടം.

രാമചന്ദ്ര, കുംഭറാം, തനറാം, ലക്ഷ്മൺ സിങ്, സുരേഷ്, സുഖ്റാം എന്നിവരാണ് മരിച്ചത്. പുലർച്ചെ അഞ്ചരയ്ക്കുണ്ടായ അപകടത്തിൽ പൊലീസുകാർ സഞ്ചരിച്ചിരുന്ന വാഹനം പൂർണമായും തകർന്നു. ഉദ്യോഗസ്ഥർ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നെന്നു പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !