തളിപ്പറമ്പ് : യാത്രക്കാരെ കയറ്റാൻ നിർത്തിയ ബസിലിടിച്ച് കാർ കത്തിനശിച്ചു. കൂട്ടിയിടിയിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാർ പൂർണമായും കത്തിനശിച്ചു. ഉടൻ കാർ സ്ഥലത്തുനിന്ന് മാറ്റിയതിനാൽ ബസിലേക്ക് തീപടർന്നില്ല.
ഞായറാഴ്ച വൈകീട്ട് ആറരയോടെ കാഞ്ഞിരങ്ങാട് അണ്ടിക്കളം നന്മ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു സംഭവം. തളിപ്പറമ്പിൽനിന്ന് പടപ്പേങ്ങാട്ടേക്ക് പോവുകയായിരുന്ന സിറ്റിലൈൻ ബസിന്റെ മുൻഭാഗത്താണ് കാർ ഇടിച്ചത്.യാത്രക്കാരെ കയറ്റാൻ അണ്ടിക്കളം സ്റ്റോപ്പിൽ നിർത്തിയതായിരുന്നു ബസ്. കാറിലുള്ളവരെ പെട്ടെന്ന് പുറത്തിറക്കാനായത് രക്ഷയായി. കൊയ്യോട് സ്വദേശികളായ കെ.വി. നൗഫൽ, ഭാര്യ ജസീറ, ഭാര്യാമാതാവ് ജമീല എന്നിവരും മൂന്ന് കുട്ടികളുമാണ് കാറിലുണ്ടായത്.
ജസീറയ്ക്കും ജമീലയ്ക്കും വാഹനങ്ങളുടെ കൂട്ടിയിടിയിലാണ് പരിക്കേറ്റത്. ഇരുവരും തളിപ്പറമ്പിലെ സഹകരണ ആസ്പത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.
അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കാക്കോടിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പോലീസും സ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.