മലയാള സിനിമയിലെ നൂറു കോടി കണക്കുകള്‍ കള്ളമെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ഒരു സിനിമയും നൂറു കോടി കളക്ട് ചെയ്തിട്ടില്ലെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
ഒരു പടം ഹിറ്റായാല്‍ കോടികള്‍ കൂട്ടുകയാണ്. 100 കോടി ക്ലബ്ബെന്നും 500 കോടി ക്ലബ്ബെന്നും കേള്‍ക്കുന്നുണ്ട്. ഇത് കുറച്ചൊക്കെ ശരിയാണ്. മലയാളത്തിലെ ഒരു സിനിമയും 100 കോടി കളക്ട് ചെയ്തിട്ടില്ല. കളക്ട് ചെയ്തു എന്ന് പറയുന്നത് ഗ്രോസ് കളക്ഷനാണ്. കൈവിട്ട കളിയാണ് ഇപ്പോള്‍ നടക്കുന്നത്’, സുരേഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍ മലയാള സിനിമ ഇപ്പോള്‍ കൂടുതല്‍ വയലൻസുകളിലേക്ക് നീങ്ങുന്നുവെന്ന് സംവിധായകൻ കമല്‍ അഭിപ്രായപ്പെട്ടു. എല്ലാത്തിനേയും നിഗ്രഹിക്കുക. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്പം മാറിയിട്ടുണ്ടെന്ന് കമല്‍ പറഞ്ഞു. അതുകൊണ്ടാണ് രജിനികാന്തും വിജയ്യുമടക്കം അങ്ങനത്തെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതെന്നും, വയലന്‍സിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളര്‍ന്ന് വരുന്നുണ്ടെന്നും കമല്‍ വ്യകത്മാക്കി.
എത്രമാത്രം സമൂഹത്തില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടാണ് ഈ തലമുറ സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്ന് നമുക്ക് അറിയില്ല. ഇത്തരം മനോഭാവം സിനിമക്ക് ഗുണകരമല്ല. എഴുപതുകള്‍ തൊട്ട് എല്ലാ കാലത്തും ന്യൂ ജനറേഷന് സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഓരോ 25 വര്‍ഷങ്ങള്‍ കഴിയുമ്ബോഴും സിനിമയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്,' കമല്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.