അടിമാലി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള ദേവികുളം താലൂക്കില്‍ ആദിവാസികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാകുന്നില്ലെന്ന് പരാതി.
ഇവിടെ പ്രാഥമിക ചികിത്സ നല്കിയ ശേഷം അഡ്മിറ്റ് ആക്കി. എന്നാല്‍ കിടക്കാൻ ബഡ് ഇല്ലെന്ന് പറഞ്ഞ് വീണ്ടും റഫര്‍ ചെയ്തു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് പോകണം.
രാവിലെ വന്ന് ഒ.പി. ടിക്കറ്റ് എടുത്ത് ഡോക്ടറെ കണ്ട് അഡ്മിറ്റ് ആകുമ്പോള്‍ തന്നെ ഉച്ച കഴിയും. പിന്നെ അഞ്ച് മണിയോടെ ബെഡ് ഇല്ലെന്ന് പറഞ്ഞ് വിദൂര സ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നു. ഇതോടെ തിരിച്ച് സ്വന്തം നാട്ടിലേക്കോ ആശുപത്രിയിലേക്കോ പോകാൻ പറ്റാതെ ലോഡ്ജുകളില്‍ തങ്ങേണ്ട സ്ഥിതിയാണെന്ന് മോഹൻദാസ് പറഞ്ഞു.
ഇതിനെതിരെ പരാതി നല്‍കും. 24 ഡോക്ടര്‍മാര്‍ ഉള്ള അടിമാലി താലൂക്ക് ആശുപത്രിയില്‍ ഉച്ചക്ക് ശേഷം ഒ.പി. ഇല്ല. പിന്നീട് കാഷ്വാലിറ്റി ഡോക്ടര്‍ വേണം എല്ലാവരെയും നോക്കാൻ. ആശുപത്രിയില്‍ നിരവധി ഏജന്റുമാര്‍ വരെ പ്രവര്‍ത്തിക്കുന്നു.
എസ്.സി- എസ് .ടി ഫണ്ടുകള്‍, വാഹനക്കൂലി തുടങ്ങി വിവിധ പേരുകളില്‍ ചിലര്‍ തട്ടിയെടുക്കുന്നതായി വ്യാപക ആക്ഷേപം ഉയര്‍ന്നു. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം. ട്രൈബല്‍ വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതികളിലും ആദിവാസികള്‍ സംശയം ഉന്നയിച്ച് രംഗത്ത് വന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.