ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്‌ക്ക്, ഇങ്ങനെയൊരു സന്ദേശം വന്നാല്‍ ഉടൻ പൊലീസിനെ അറിയിക്കണം; വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ,

മുംബയ്: ഓണ്‍ലൈനിലൂടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്ത ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. നവിമുംബയ് സ്വദേശിയായ വനിതാ ഡോക്ടറെയാണ് തട്ടിപ്പ് സംഘം കബളിപ്പിച്ചത്.

ഈ മാസം രണ്ടാം തീയതിയാണ് യുവതി ഒരു ഇ-കൊമേഴ്‌സ് വെബ്സൈറ്റിലൂടെ 300 രൂപയുടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്തത്. ഡെലിവറി ഡേറ്റിന് മുൻപേ തന്നെ ഓര്‍ഡര്‍ ചെയ്ത പ്രൊഡക്റ്റ് ഡെലിവറി ചെയ്തതായി കൊറിയര്‍ കമ്പിനിയുടെ പേരില്‍ ഡോക്ടറുടെ ഫോണിലേയ്‌ക്ക് സന്ദേശം വന്നു. 

സാധനം കിട്ടാതെ ഡെലിവറി ചെയ്തെന്ന സന്ദേശം ലഭിച്ചതോടെ വനിതാ ഡോക്ടര്‍ മെസേജിലുണ്ടായിരുന്ന നമ്പറിലേയ്‌ക്ക് വിളിച്ചു. കമ്പിനിയുടെ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് തിരികെ വിളിക്കുമെന്നായിരുന്നു മറുപടി. 

പിന്നാലെ കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവ് എന്ന പേരില്‍ ഒരാള്‍ ഡോക്ടറെ വിളിച്ചു. ഓര്‍ഡര്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും അത് ലഭിക്കണമെങ്കില്‍ രണ്ട് രൂപ കൂടി അടയ്‌ക്കണമെന്നും അവര്‍ പറഞ്ഞു. പണം അടയ്‌ക്കുന്നതിന് വേണ്ടി ഒരു ലിങ്കും അവര്‍ അയച്ചുനല്‍കി.

ലിങ്കില്‍ ക്ലിക് ചെയ്തതോടെ ഒരു ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ആയി. ഇത് വനിതാ ഡോക്ടര്‍ അറിഞ്ഞിരുന്നില്ല. രണ്ട് രൂപ അടച്ചതോടെ പ്രോഡക്‌ട് ഉടനെത്തുമെന്ന് പറഞ്ഞ് വിളിച്ചയാള്‍ ഫോണ്‍ വച്ചു. 

നവംബര്‍ ഒൻപതിന് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആദ്യം 95,000 രൂപയും പിന്നീട് 5000 രൂപയും നഷ്ടപ്പെട്ടതായി മൊബൈലില്‍ സന്ദേശമെത്തി. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് താനറിയാതെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഡോക്ടര്‍ക്ക് മനസിലായത്. 

ഇതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !