ബില്ലുകളില്‍ കണ്ണുംനട്ട്. സർക്കാർ,

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാതെ തടഞ്ഞുവച്ചിരിക്കുന്നവഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിയമ പോരാട്ടത്തിലാണ്.

എട്ടു ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെയാണ് ഹര്‍ജിയെങ്കിലും ആകെ 15 ബില്ലുകളും രണ്ട് ഓര്‍ഡിനൻസുകളുമാണ് ഗവര്‍ണര്‍ അംഗീകരിക്കാത്തത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാക്കാനും ആരോഗ്യ അഡിഷണല്‍ ഡയറക്ടര്‍ ജോസ് ഡിക്രൂസിനെയും ഹൈക്കോടതി അഭിഭാഷകൻ എച്ച്‌. ജോഷിനെയും പി.എസ്.സി അംഗങ്ങളാക്കാനുമുള്ള മന്ത്രിസഭാ ശുപാര്‍ശകളും അംഗീകരിച്ചിട്ടില്ല. 

ബില്ലുകള്‍ അനന്തമായി തടഞ്ഞുവയ്ക്കാനാവില്ലെന്നും മന്ത്രിസഭയുടെ ഉപദേശ പ്രകാരമേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്നും സുപ്രീംകോടതി ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ തുടര്‍നീക്കങ്ങളില്‍ ആകാംക്ഷയേറുകയാണ്.

ഗവര്‍ണറുടെ നടപടി ഭരണ പ്രതിസന്ധിയുണ്ടാക്കുന്നതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മൂന്നംഗ ബെഞ്ച് വിമര്‍ശിച്ചതിനു പിന്നാലെ, തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എൻ. രവി 10 ബില്ലുകള്‍ നിയമസഭയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. 

ഭേദഗതികളോടെയോ അല്ലാതെയോ നിയമസഭ രണ്ടാമതും ഈ ബില്ലുകള്‍ രാജ്ഭവനിലേക്കയച്ചാല്‍ ഗവര്‍ണര്‍ക്ക് ഒപ്പിട്ടേ പറ്റൂ. ഇതൊഴിവാക്കാനാണ് ഗവര്‍ണര്‍ ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നത്. സഞ്ചിതനിധിയില്‍ നിന്ന് പണമെടുത്ത് സര്‍ക്കാരിന്റെ ചെലവുകള്‍ക്ക് ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള ധനബില്ലും ഗവര്‍ണര്‍ തടഞ്ഞിട്ടുണ്ട്.ധനബില്ല് സാധാരണ തടഞ്ഞുവയ്ക്കാറുള്ളതല്ല. 

ഭരണഘടനയ്ക്കും നിയമത്തിനും വിരുദ്ധമായ ബില്ലുകളിലാണ് ഒപ്പിടാത്തതെന്നാണ് ഗവര്‍ണറുടെ വാദം. ഒപ്പിടാനുള്ളതില്‍ നിയമപ്രശ്നങ്ങളില്ലാത്തതും കേന്ദ്ര നിര്‍ദ്ദേശപ്രകാരമുള്ള ഭേദഗതി ബില്ലുകളുമുണ്ട്. ജലാശയത്തിലും മറ്റും മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കനത്ത പിഴയ്ക്കും നടപടിക്കുമുള്ള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമഭേദഗതി ഓര്‍ഡിനൻസുകളും അംഗീകരിച്ചിട്ടില്ല.

ഇരുനൂറാം അനുച്ഛേദമനുസരിച്ച്‌ ബില്ലുകള്‍ ഗവര്‍ണര്‍ക്ക് അംഗീകരിക്കുകയോ അംഗീകരിക്കാതെ തടഞ്ഞുവയ്ക്കുകയോ പുനഃപരിശോധനയ്ക്ക് തിരിച്ചയയ്ക്കുകയോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ ചെയ്യാം. 

പക്ഷേ, സര്‍ക്കാരിന്റെയോ നിയമസഭയുടെയോ ശുപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് സ്വമേധയാ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാനാവില്ല. കേരളത്തില്‍ ഗവര്‍ണര്‍ സ്വമേധയാ ബില്ല് രാഷ്ട്രപതിക്കയച്ച ചരിത്രമില്ല.

സര്‍ക്കാര്‍ ശുപാര്‍ശചെയ്ത ബില്ലുകള്‍ മാത്രമേ ഗവര്‍ണര്‍മാര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ളൂ. കേന്ദ്രനിയമത്തിന് വിരുദ്ധമാണോ എന്നു പരിശോധിക്കാൻ രാഷ്ട്രപതിക്ക് അയയ്ക്കണമെന്ന് നിയമവകുപ്പ് ശുപാര്‍ശ നല്‍കുകയാണ് പതിവ്. ഇനി ഒപ്പിടാനുള്ള ബില്ലുകള്‍ക്കൊപ്പം അത്തരം ശുപാര്‍ശയില്ല. ബില്ലുകളില്‍ പലതും നിലവിലെ നിയമങ്ങളുടെ ഭേദഗതിയാണെന്നും ഇത് സംസ്ഥാനത്തിന്റെ അധികാരമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കുന്നത് ബന്ധപ്പെട്ട വകുപ്പിന്റെയോ നിയമ വകുപ്പിന്റെയോ സര്‍ട്ടിഫിക്കറ്റ് സഹിതമായിരിക്കണമെന്നാണ് ചട്ടം. രാഷ്ട്രപതിയുടെ പരിഗണയ്ക്കു വിടാനുള്ള കാരണമെന്താണെന്ന് വിശദമാക്കുന്ന മെമ്മോറാണ്ടവും ഉണ്ടാവണം. 

ഇവ രണ്ടും ബില്ലിന്റെ നിശ്ചിത എണ്ണം പകര്‍പ്പുകള്‍ക്കൊപ്പം ഗവര്‍ണര്‍ വഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് അയയ്ക്കേണ്ടത്. മന്ത്രാലയത്തിലെ പരിശോധനയ്ക്കു ശേഷമാണ് ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് അയയ്ക്കുക. 

സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ നടപടിക്രമം പാലിക്കാത്തത് കോടതിയില്‍ ചോദ്യംചെയ്യപ്പെടും. ആഭ്യന്തര മന്ത്രാലയം തിരിച്ചയയ്ക്കാനും ഇടയുണ്ട്. ലോകായുക്ത, ചാൻസലേഴ്സ് ബില്ലുകളില്‍ തനിക്കു മുകളിലുള്ളവര്‍ തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ പരസ്യമായി പ്രഖ്യാപിച്ചതാണെങ്കിലും ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാത്തതിന് കാരണമിതാണ്.

സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെ ഇവ നേരിട്ടയച്ചാല്‍ സംസ്ഥാനത്തിന്റെ അധികാരത്തിനു മേലുള്ള ഗവര്‍ണറുടെ കടന്നുകയറ്റമാണെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും കേരളത്തിന് സുപ്രീംകോടതിയില്‍ വാദിക്കാനാവും. 

അതിനാല്‍ തിടുക്കത്തിലുള്ള നടപടി വേണ്ടെന്നാണ് ഗവര്‍ണറുടെ തീരുമാനം. അതേസമയം, രാജ്യസുരക്ഷ, ഹൈക്കോടതിയുടെ അധികാരത്തില്‍ കൈകടത്തല്‍, ഭരണഘടനാ തത്വങ്ങളുടെ ലംഘനം, ദേശീയ പ്രാധാന്യം എന്നിവയടങ്ങിയ ബില്ലുകള്‍ ഗവര്‍ണര്‍ക്ക് നേരിട്ട് രാഷ്ട്രപതിക്കയയ്ക്കാം.

രാഷ്ട്രപതിക്ക് അയച്ചവ

നിയമസഭ പാസാക്കിയ ഏതാനും ബില്ലുകള്‍ ഗവര്‍ണര്‍ അടുത്തിടെ രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്. കൂട്ടുകച്ചവടം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വിവിധ ഫീസുകള്‍ ഇരട്ടിയാക്കുന്നതിനുള്ള ഇന്ത്യൻ പാര്‍ട്ണര്‍ഷിപ്പ് ആക്‌ട് (കേരള ഭേദഗതി) ബില്‍ ഒക്ടോബര്‍ 27നാണ് അയച്ചത്. 

നിയമവകുപ്പിന്റെ ശുപാര്‍ശ പ്രകാരമാണിത്. 1932-ലെ ഇന്ത്യൻ പാര്‍ട്ണര്‍ഷിപ്പ് ആക്ടിന് വിരുദ്ധമാവുമോ എന്ന് സംശയമുള്ളതിനാലാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്.

 നിയമവകുപ്പിന്റെ ശുപാര്‍ശ പ്രകാരം മോട്ടോര്‍ ട്രാൻസ്പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. 

1985ലെ മോട്ടോര്‍ ട്രാൻസ്പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി ആക്ടില്‍ ഭേദഗതി വരുത്തി ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നവരെക്കൂടി ക്ഷേമനിധിയുടെ ഭാഗമാക്കി. മെക്കാനിക്ക്, ഡ്രൈവര്‍, ക്ലീനര്‍, ഫിറ്റര്‍, ഇലക്‌ട്രീഷ്യൻ അടക്കം 18 തരം ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി.

അടച്ചിട്ടിരിക്കുന്ന കശുഅണ്ടി ഫാക്ടറികള്‍ സര്‍ക്കാരിന് ഏറ്റെടുക്കുന്നതിനായി നിയമസഭ പാസാക്കിയ കശുഅണ്ടി ഫാക്ടറികള്‍ (വിലയ്ക്കെടുക്കല്‍) ഭേദഗതി ബില്ലും രാഷ്ട്രപതിക്ക് വിട്ടിരിക്കുകയാണ്. 

ഭരണഘടനയുടെ അനുച്ഛേദം 31(എ) പ്രകാരം സംസ്ഥാനം പാസാക്കുന്ന ഇത്തരം നിയമങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അനുമതി അനിവാര്യമാണ്. ബില്ലിലെ വ്യവസ്ഥകള്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാവാനിടയുണ്ടെന്ന് നിയമവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.


ഒപ്പിടാതിരിക്കാൻരാഷ്ട്രീയ കാരണങ്ങളും1)ചാൻസലര്‍ പദവി വെട്ടല്‍ (2 ബില്‍)


 യൂണിവേഴ്സിറ്റികളില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടാവും. സ്വയംഭരണം ഇല്ലാതാവും

2)അഞ്ചംഗ സെര്‍ച്ച്‌കമ്മിറ്റിസര്‍ക്കാരിന്റെ ഇഷ്ടക്കാര്‍ വി.സിയാവും

3) ലോകായുക്ത ഭേദഗതിസ്വന്തം കേസില്‍ സ്വന്തമായി വിധി പറയാൻ സാഹചര്യമൊരുക്കും

4) വാഴ്സിറ്റി ട്രൈബ്യൂണല്‍ഹൈക്കോടതിയെ നോക്കുകുത്തിയാക്കി വിരമിച്ച ജില്ലാ ജഡ്ജിയെ സര്‍ക്കാരിന് നിയമിക്കാം

5) പൊതുജനാരോഗ്യ ബില്‍ആയുഷ് വിഭാഗത്തിന് പരിഗണനയില്ല, അലോപ്പതി ഒഴികെയുള്ള ഡോക്ടര്‍മാര്‍ക്ക് പ്രതിഷേധം

6) സ്വകാര്യവനങ്ങള്‍ നിക്ഷിപ്തമാക്കല്‍ ബില്‍ പട്ടയം ആധികാരിക രേഖയാണെന്ന് സുപ്രീംകോടതി ഉത്തരവ് മറികടക്കുക ലക്ഷ്യം

7) മില്‍മ ഭേദഗതി ബില്‍ മില്‍മ ഭരണസമിതിയില്‍ നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കാനാവില്ല

8) പട്ടയഭൂമി ഭേദഗതി ബില്‍ വൻകിട നിര്‍മ്മാണങ്ങളും പാര്‍ട്ടി ഓഫീസുകളും സംരക്ഷിക്കാനുദ്ദേശിച്ചുള്ളത്

ഒപ്പിടാനുള്ള മറ്ര് ബില്ലുകള്‍

സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളുടെ കാലാവധി തുടര്‍ച്ചയായി മൂന്നു ടേമാക്കാനുള്ള സഹകരണസംഘം മൂന്നാം ഭേദഗതി, 

കേന്ദ്രനിര്‍ദ്ദേശ പ്രകാരം കെട്ടിടങ്ങളുടെ ആഡംബര നികുതി അഡിഷണല്‍ ടാക്സ് എന്നാക്കുന്ന കെട്ടിട നികുതി ഭേദഗതി, അബ്കാരി നിയമഭേദഗതി, ഡെയറി ഫാര്‍മേഴ്സ് വെല്‍ഫയര്‍ ഫണ്ട് ഭേദഗതി, നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി

ഗൗരവമുള്ള 2 ബില്ലുകള്‍

ലോകായുക്ത ഭേദഗത പൊതുപ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്തയ്ക്കു വിധിക്കാനാവുന്ന പതിന്നാലാം വകുപ്പില്‍ ഭേദഗതി

 ബില്‍ നിയമമായാല്‍ ലോകായുക്തയുടെ നിലനില്‍പ്പിന് ഭീഷണിയാണെന്നാണ് ഗവര്‍ണറുടെ വിലയിരുത്തല്‍ നിയമസഭയിലെ ഭൂരിപക്ഷം വച്ച്‌ ലോകായുക്തയുടെ ഉത്തരവ് തള്ളാം. പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമായും ലോകായുക്തയെ ഉപയോഗിക്കാം

1999-ല്‍ രാഷ്ട്രപതിയുടെ അനുമതി നേടിയ ശേഷമാണ് ലോകായുക്ത ബില്‍ അവതരിപ്പിച്ചത്. ഭേദഗതിക്കും രാഷ്ട്രപതിയുടെ അനുമതി ആവശ്യമെന്ന് ഗവര്‍ണര്‍

ചാൻസലേഴ്സ് ബില്‍ സര്‍വകലാശാലകളുടെ ചാൻസലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി, അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാനുള്ള ബില്‍

വിദ്യാഭ്യാസം, കൃഷി, വൈദ്യം, സാമൂഹികരംഗം, ചരിത്രം, പൊതുഭരണം, നിയമം, കല എന്നിവയില്‍ വിദഗ്ദ്ധരായ ആരെയും ചാൻസലറായി സര്‍ക്കാരിന് നിയമിക്കാം

ചാൻസലറെ നീക്കാനുള്ള ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. തന്നെ ബാധിക്കുന്നതായതിനാല്‍ തനിക്കു മുകളിലുള്ളവര്‍ തീരുമാനിക്കട്ടെയെന്ന് നിലപാട്

ബില്‍ ഗവര്‍ണര്‍ അംഗീകരിക്കാതായതോടെ കലാമണ്ഡലം കല്പിത സര്‍വകലാശാലയില്‍ ഗവര്‍ണറെ മാറ്റി നര്‍ത്തകി മല്ലികാ സാരാഭായിയെ ചാൻസലറാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !