ന്യൂഡല്‍ഹി: നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം അനന്തമായി വൈകിപ്പിച്ച ഗവര്‍ണര്‍ക്ക് എതിരായ നിയമപോരാട്ടം കേരളം കടുപ്പിച്ചേക്കും.
രാഷ്ട്രപതിയ്ക്ക് അയച്ച രണ്ട് സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളും ലോകായുക്ത ഭേദഗതി ബില്ലും നേരത്തെ ഓര്‍ഡിനനൻസായി പുറപ്പെടിവിച്ചപ്പോള്‍ ഗവര്‍ണര്‍ Accept നല്‍കിയിരുന്നു.
ഭരണഘടനയുടെ 213-ാം അനുച്ഛേദ പ്രകാരമാണ് ഓര്‍ഡിനൻസുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നത്. 213-ാം അനുച്ഛേദപ്രകാരം ഓര്‍ഡിനൻസുകള്‍ക്ക് അനുമതി നല്‍കിയശേഷം അവ ബില്ലുകളായി നിയമസഭ പാസ്സാക്കുമ്പോൾ ഗവര്‍ണര്‍ക്ക് അവ രാഷ്ട്രപതിക്ക് അയക്കാൻ സാധിക്കില്ലെന്നാണ് ഭരണഘടന വിദഗ്ദ്ധനും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനുമായ കെ.കെ. വേണുഗോപാലിന്റെ വാദം.
ബില്ലുകള്‍ ഏതൊക്കെ സാഹചര്യത്തില്‍ രാഷ്ട്രപതിയ്ക്ക് അയക്കാം എന്ന് ഭരണഘടനയുടെ 200-ാം അനുച്ഛേദത്തില്‍ വിശദീകരിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് അയക്കുന്നതിന്റെ കാരണവും ഗവര്‍ണര്‍ വ്യക്തമാക്കേണ്ടതാണ്.
എന്നാല്‍ കൃത്യമായ വിശദീകരണം ഇല്ലാതെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിയ്ക്ക് അയച്ചത് എന്നാണ് കേരളത്തിന്റെ നിലപാട്. അതിനാല്‍ ഗവര്‍ണറുടെ നടപടി സുപ്രീം ക്കോടതിയില്‍ ചോദ്യം ചെയ്യണമെന്ന നിയമോപദേശമാണ് കെ.കെ. വേണുഗോപാല്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നത്.
പിടിച്ചുവച്ചിരുന്ന എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം എടുത്ത സാഹചര്യത്തില്‍ കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍ അപ്രസക്തമായി. എന്നാല്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭേദഗതി ചെയ്ത ഹര്‍ജി ഫയല്‍ ചെയ്യാൻ സംസ്ഥാന സര്‍ക്കാരിന് സുപ്രീം ക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ഭരണഘടനയുടെ 200-ാം അനുച്ഛേദ പ്രകാരം നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാൻ ഗവര്‍ണമാര്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കണം എന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളാണ് ഭേദഗതി ചെയ്തുനല്‍കുന്ന ഹര്‍ജിയില്‍ ഉന്നയിക്കാൻ കേരളം ആലോചിക്കുന്നത്.
ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് 'സമയക്രമം' തയ്യാറാക്കുന്നതിനെ കേന്ദ്രം എതിര്‍ക്കും
നിയമസഭാ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ക്ക് തീരുമാനം എടുക്കുന്നതിന് സമയക്രമം നിശ്ചയിക്കണമെന്ന ആവശ്യത്തെ കേന്ദ്രം സുപ്രീംക്കോടതിയില്‍ എതിര്‍ക്കും.
1963-ലെ പുരുഷോത്തമൻ നമ്പൂതിരി കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ബില്ലുകളില്‍ തീരുമാനം എടുക്കാത്തിന് ഗവര്‍ണര്‍മാര്‍ക്ക് സമയക്രമം നിശ്ചയിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടന ബെഞ്ചിന്റെ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തത്തില്‍ അതില്‍ കുറഞ്ഞ അംഗങ്ങള്‍ ഉള്ള ബെഞ്ചിന് ഇക്കാര്യത്തില്‍ മറിച്ചൊരു ഉത്തരവ് ഇറക്കാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.