മാളികപ്പുറം മലയാളത്തില്‍ മാത്രം റിലീസ് ചെയ്ത് വന്‍ വിജയമായതിന് പിന്നാലെ ഹിന്ദി,തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു.
'മാളികപ്പുറം വിജയിച്ചത് കൊണ്ട് രണ്ടാം ഭാഗം ആലോചിച്ചതല്ല, മാളികപ്പുറം ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ രണ്ടാം ഭാഗത്തിന്റെ ഫുള്‍ സ്ക്രീന്‍ പ്ലേ അന്നേ ലോക്ക് ചെയ്തതാണ്. ഈ പടം ഷൂട്ട് നടക്കുമ്പോഴേ ഞാന്‍ പറയും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് അടിച്ചു കഴിഞ്ഞാല്‍ മാളികപ്പുറം രണ്ടാം ഭാഗം നമ്മള് ചെയ്തിരിക്കും, അനൗണ്‍സ് ചെയ്യുമെന്ന് എല്ലാവരോടും പറയുമായിരുന്നു.
മാളികപ്പുറം ഹിറ്റായി കഴിഞ്ഞപ്പോള്‍ സ്ക്രീന്‍ പ്ലേയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു. അത് ഞാന്‍ ഇപ്പോള്‍ ചെയ്തിട്ടുണ്ട്. എല്ലാ ഘടകങ്ങളും ഒത്തു വന്നാല്‍ ചിലപ്പോള്‍ അത് സംഭവിക്കും. അങ്ങനെ ഞാന്‍ പറയുന്നുള്ളൂ. സംഭവിക്കുമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ എല്ലാം ഒത്തു വന്നാല്‍ മാളികപ്പുറം സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.',-അഭിലാഷ് പിള്ള പറഞ്ഞു.
നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.
അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.