മലപ്പുറം: ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസില്‍ യുവതിയെയും സുഹൃത്തിനെയും തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
കൊണ്ടോട്ടി പെരുവള്ളൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ ബിസിനസ് സ്ഥാപനത്തില്‍ മുബഷിറ ജുമൈല കുറച്ചുകാലം റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്നു.
പരാതിക്കാരനില്‍നിന്ന് ഗര്‍ഭിണിയായെന്നും തുടര്‍ന്ന് അബോര്ഷൻ നടത്തിയെന്നും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ വേണമെന്നുമാവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് യുവതിയും സുഹൃത്തും പിടിയിലായത്.
നിരന്തര ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞദിവസം കൊളപ്പുറത്തെ ഒരു ഹോട്ടലില്‍ വെച്ച് പരാതിക്കാരൻ 50,000 രൂപ യുവതിക്ക് നല്‍കിയിരുന്നു. ബാക്കി പണം ഉടൻ നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ യുവാവ് ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയും കേസ് തിരൂരങ്ങാടി പൊലീസിന് കൈമാറുകയുമായിരുന്നു.
ബാക്കി തുക നല്‍കാനെന്ന വ്യാജേന യുവതിയെയും സുഹൃത്തിനെയും യുവാവ് പൊലീസ് സഹായത്തോടെ വിളിച്ചുവരുത്തി കോഹിനൂരില്‍ വെച്ച് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.