തുടക്കം തൊട്ടെ സിനിമയില്‍ നിരവധി വിവാദങ്ങളിലൂടെ കടന്നുപോയിട്ടുള്ള നടനാണ് ഷെയ്ന് നിഗം. നടന് കലാഭവന്‍ അബിയുടെ മകനാണെങ്കിലും, ആ ലേബലില്‍ ഒരു പരിഗണനയും ഷെയ്നിന് ലഭിച്ചിട്ടില്ല, ആഗ്രഹിച്ചിട്ടുമില്ല.
RDX എന്ന ഹിറ്റ് ചിത്രത്തിന് ശേഷം താരത്തിന് ആരാധകരും കൂടി. 2013- ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്മാന് ചിത്രം 'നീലാകാശം പച്ച കടല്‍ ചുവന്ന ഭൂമി'യിലൂടെയാണ് അഭിനയരംഗത്തേക്ക് ഷെയ്ന് നിഗത്തിന്റെ അരങ്ങേറ്റം.
അന്ന് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, പിന്നീട് ഒന്നിനു പുറകേ ഒന്നായി നായക വേഷങ്ങളില്‍ ഷെയ്ന് തിളങ്ങി. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായകരില്‍ ഒരാളായി.
മധു സി നാരായണന് സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റ്സ്' ആണ് മലയാളത്തില്‍ ഷെയ്നിനെ കാലുറപ്പിക്കാന്‍ പ്രാപ്തനാക്കിയ സിനിമ. പതിവു രീതികളില്‍ നിന്നും വളരെ വ്യത്യസ്തമായ പ്രകടനം.
ഇഷ്ക്, കിസ്മത്ത്, സൈറാബാനു, ഈട, വലിയ പെരുന്നാള്‍, വെയില്, ഭൂതകാലം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും ഒരു നടന് എന്ന രീതിയിലുള്ള ഒരു ഹൈപ്പും ആദ്യ കാലങ്ങളില്‍ ഷെയ്നിന് ലഭിച്ചിട്ടില്ല.
RDX ല്‍ അഭിനയിക്കുമ്പോള്‍പ്പോലും ഈ ചിത്രം ഇത്ര വലിയ വിജയമാകുമെന്ന് ഷെയ്ന് പോലും കരുതിയിട്ടില്ല. ചിത്രത്തിലെ പല സീനുകളും ,ലോജിക്കലി ചിന്തിക്കുമ്പോള്‍ ചിരി വരുന്നതാണെന്ന് ഷെയ്ന് തന്നെ പറഞ്ഞിട്ടുണ്ട്.
'വേല' എന്ന ചിത്രമാണ് ഷെയ്നിന്റേതായി ഇനി തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന സിനിമ. ഷെയ്ന് പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍ ആണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രൈം ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്യാം ശശിയാണ്.
ആര്‍ഡിഎക്സിനു ശേഷം ഷെയ്നും മഹിമ നമ്പ്യാരും ഒന്നിക്കുന്ന 'ലിറ്റില്‍ ഹാര്‍ട്ട്' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആന്റോ ജോസ് പെരേരാ, എബി ട്രീസാ പോള്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സാന്ദ്രാ തോമസും വില്‍സണ്‍ തോമസും ചേര്‍ന്നാണ്.
എറണാകുളം ജില്ലയിലെഎളമക്കരയില് നടന് അബിയുടെയുംസുനിലയുടെയും മൂത്തമകനായാണ് ഷെയ്ന് ജനിച്ചത്. എളമക്കര ഭവന്‍സ് വിദ്യാ മന്ദിറില്‍ നിന്നാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.കൊച്ചിരാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. സഹോദരികള്‍ അഹാന, അലീന.
രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30നാണ് അബി വിടപറയുന്നത്. മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അബി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നടനായിരുന്നു.
മലയാളത്തില്‍ മിമിക്രി കാസറ്റുകള്‍ക്ക് സ്വീകാര്യത നല്കിയ താരമാണ് കലാഭവന്‍ അബിയെന്നറിയപ്പെടുന്ന ഹബീബ് മുഹമ്മദ്. തൃശ്ലീവപേരൂര്‍ ക്ലിപ്തമാണ് അബി അഭിനയിച്ച അവസാന ചിത്രം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.