കൊച്ചി: ഭര്‍ത്താവിനെ സ്റ്റേഷനില്‍വച്ച് മര്‍ദിച്ചെന്നുകാട്ടി നോര്‍ത്ത് സിഐക്കെതിരേ പരാതിയുമായി യുവതി. കൊച്ചിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ 37കാരിയാണ് എറണാകുളം നോര്‍ത്ത് സിഐക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.
വാടക വീടിന്റെ ഉടമ ഭര്‍ത്താവിനെതിരേ വ്യാജ ലൈംഗീക ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും മോശം വാക്കുകള്‍ പറഞ്ഞ് ആക്ഷേപിച്ചെന്നും കാണിച്ച് യുവതി കഴിഞ്ഞ എട്ടിന് നോര്‍ത്ത് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
ഈ സമയം ആരോപണ വിധേയനും അവിടെയുണ്ടായിരുന്നു. തുടര്‍ന്ന്, ഭര്‍ത്താവിനെ സിഐയുടെ മുറിയിലേക്ക് വിളിച്ച് അസഭ്യവാക്കുകള്‍ പറഞ്ഞ് ആക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ യുവതി വ്യക്തമാക്കിയിട്ടുള്ളത്.
സംഭവ സമയത്തെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.