പ്രാതലിനെക്കുറിച്ച് എന്തെല്ലാം മിഥ്യാധാരണകളാണ് നിങ്ങള്‍ക്കുള്ളത്.ഒരേപോലെ സംശയമുളവാക്കുന്നതും പ്രധാനവുമാണ് രാവിലെ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍.
പലരും ശരീരഭാരം കുറയ്ക്കാനെന്ന പേരിലും മറ്റുമായി പതിവായി പ്രാതലില്‍ സിറിയലുകള്‍ കഴിക്കുന്ന പതിവുണ്ട്. എന്നാല്‍ പഞ്ചസാരയും കൃത്രിമ രുചികളും നിറങ്ങളും സിറിയലുകള്‍ രാവിലെ കഴിക്കുന്നത് ഒഴിവാക്കണം. ഇവ കഴിക്കുന്നത് കലോറിയും ശരീരഭാരം കൂടുന്നതിനും കാരണമാകും.
അതേസമയം, പേസ്ട്രികളും ഡോനട്ടുകളും പോലുള്ള ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഇവ രാവിലെ കഴിക്കുന്നത് ശരീരത്തിന്റെ ഊര്‍ജം നഷ്ടപ്പെടാൻ കാരണമാകും. പ്രാതലിനൊപ്പം ജ്യൂസ് കുടിക്കുന്നത് നല്ലതാണെങ്കിലും പഞ്ചസാരയുടെ അളവ് കൂടിയ ജ്യൂസ് പരമാവധി ഒഴിവാക്കണം.
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. ഇത് കൊളസ്ട്രോള്‍ കൂടുന്നതിന് വഴിതെളിക്കും. കൂടാതെ രാവിലെ വെറും വയറ്റില്‍ വേവിക്കാത്ത പച്ചക്കറികള്‍ സലാഡായി കഴിക്കുന്നതും പഴങ്ങള്‍ സലാഡായി കഴിക്കുന്നതും നല്ലതല്ല.
പ്രോസെസ്സഡ് ഭക്ഷണങ്ങള്‍ രാവിലെ പൂര്‍ണ്ണമായും ഒഴിവാക്കുക. പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും മറ്റും അടങ്ങിയ പാന്‍കേക്ക് പോലുള്ള ഭക്ഷണങ്ങളും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക.
ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടും. ചീസ്, പനീര്‍ എന്നിവയും രാവിലത്തെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രമേ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താൻ പാടുള്ളു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.