ആറു വയസ്സുകാരിയെ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചത് എന്തിന്?, കേരള പൊലീസിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ്,

തിരുവനന്തപുരം: ഓയൂരില്‍ നിന്ന് തട്ടികൊണ്ടുപോയ ആറുവയസുകാരിയെ കണ്ടെത്തിയ സംഭവത്തില്‍ കേരള പൊലീസിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചത് എന്തിന് ആണെന്ന് അദ്ദേഹം ചോദിച്ചു. പൊലീസിന്റെ മൂക്കിൻ തുമ്പത്താണ് പ്രതികള്‍ കുട്ടിയെ ഇറക്കിവിട്ടത്. പൊലീസിന് പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ആറുവയസുകാരിയെ തിരികെ ലഭിച്ചത് കേരള ജനതയുടെ സംഘടിത പരിശ്രമത്തിന്റെ ഫലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. കേസന്വേഷണത്തില്‍ കേരളാ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളാ പോലീസിന്റെ നേതൃത്വത്തില്‍ നാടൊന്നാകെ കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയത് അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ സംഘടിത പരിശ്രമങ്ങളിലൊന്നാണ്. 

ഒരു തിരച്ചിലിന് വേണ്ടി ഇത്രയധികം ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവം അടുത്ത കാലത്ത് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭാഗ്യവശാല്‍ കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും പോലീസ് അന്വേഷണത്തില്‍ സംഭവിച്ച വീഴ്ച ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !