വിശ്വാസികള്‍ ആവാം അന്ധവിശ്വാസികള്‍ ആവരുത്, സില്‍ക്യാരയില്‍ 41 തൊഴിലാളികളെ രക്ഷിച്ചത് ശാസ്ത്രം; സ്പീക്കര്‍ എ എൻ ഷംസീര്‍,

കോഴിക്കോട്: വിശ്വാസികൾ ആവാം അന്ധവിശ്വാസികള്‍ ആവരുതെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍. ശാസ്ത്രമാണ് ശരിയെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും, ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കേണ്ട കാലമാണ് ഇപ്പോഴത്തേതെന്നും സ്കൂള്‍ ശാസ്ത്രോത്സവ വേദിയില്‍ വെച്ച്‌ സ്പീക്കര്‍ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ ശാസ്ത്രം പ്രോത്സാഹിപ്പിക്കേണ്ടതിന് വിപരീതമാണ് സംഭവിക്കുന്നത്. ശാസ്ത്രം തെറ്റും മറ്റു ചിലതാണ് ശരിയെന്നും പ്രചരിപ്പിക്കപ്പെടുന്നു. ശാസ്ത്രമാണ് ആത്യന്തികമായി സത്യം എന്ന് കാലം തെളിയിച്ചു. 

ശാസ്ത്ര ബോധം വളര്‍ത്തുവാൻ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നുണ്ട്. ശാസ്ത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. വിശ്വാസികള്‍ ആകാം അന്ധവിശ്വാസികള്‍ ആകരുത്’, സ്പീക്കര്‍ പറഞ്ഞു.

അതേസമയം, മതപരമായ വിശ്വാസങ്ങള്‍ക്ക് ആരും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭാഗത്ത് ആര്‍ട്ടിഫിഷല്‍ ഇന്റലിജൻസ് ഒക്കെ ഉണ്ടായിട്ടും സമൂഹത്തിന്റെ മറ്റൊരു ഭാഗത്ത് അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കാൻ ശ്രമങ്ങള്‍ നടക്കുന്നുവെന്നും, സില്‍ക്യാരയില്‍ 41 തൊഴിലാളികളെ രക്ഷിച്ചത് ശാസ്ത്രത്തെ ഉപയോഗിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !