ദീപാവലിയോടനുബന്ധിച്ച് ഓണ്‍ലൈൻ വെബ്സൈറ്റുകള്‍ നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകര്‍ഷകമായ ഓഫറുകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ചിലപ്പോള്‍ തട്ടിപ്പിന് ഇരയാകാനുമുള്ള സാധ്യതയേറെയാണ്.
വിശ്വസനീയമായ വെബ്സൈറ്റുകളില്‍ നിന്നും മാത്രം സാധനം വാങ്ങുക,
ഉപയോക്താക്കള്‍ക്ക് കൃത്യമായി അറിയാവുന്നതും വിശ്വസിക്കാനാകുന്നതുമായ വെബ്സൈറ്റുകളില്‍ നിന്നും മാത്രം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുക. സുപരിചിതമല്ലാത്ത വെബ്സൈറ്റില്‍ നിന്നാണ് സാധനം വാങ്ങുന്നത് എങ്കില്‍ വെബ്സൈറ്റില്‍ മുമ്പ് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ആവശ്യപ്പെടാതെ തന്നെ പോപ്പ് അപ്പുകള്‍ വരുന്ന വെബ്സൈറ്റുകളില്‍ നിന്നുള്ള ഷോപ്പിംഗ് ഒഴിവാക്കുക. ഇത്തരം വെബ്സൈറ്റുകളില്‍ തട്ടിപ്പുകള്‍ നടക്കാനുള്ള സാധ്യത ഏറെയാണ്.
സ്ട്രോംഗ് ആയ പാസ്വേഡുകള് ഉപയോഗിക്കുക
എല്ലാ ഓണ്‍ലൈൻ ഷോപ്പിംഗ് അക്കൗണ്ടുകള്‍ക്കും മികച്ച പാസ്വേഡുകള് നല്‍കുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്താൻ സഹായകമാണ്. സാധ്യമാകുമ്പോഴെല്ലാം ടു-ഫാക്ടര്‍ ഒതന്റിക്കേഷൻ ഉപയോഗിക്കുക. ഫോണിലോ ലാപ്ടോപ്പിലോ ലഭിക്കുന്ന കോഡ് നല്കി ടു-ഫാക്ടര്‍ ഒതന്റിക്കേഷൻ നല്‍കാവുന്നതാണ്.
ഓണ്‍ലൈനില്‍ പങ്കുവെക്കുന്ന വിവരങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക
പാൻ, ക്രെഡിറ്റ് കാര്‍ഡ് എന്നിങ്ങനെയുള്ള സ്വകാര്യ വിവരങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. മുൻ പരിചയമില്ലാത്തതും വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകളിലും ഇവ പങ്കുവെയ്ക്കരുത്. സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഇമെയിലുകളോ വെബ്സൈറ്റുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ജാഗ്രത പാലിക്കുക.
സോഫ്റ്റ്വെയര് കൃത്യമായി അപ്ഡേറ്റ് ചെയ്യുക
ഫോണും ലാപ്ടോപ്പും കൃത്യമായി അപ്ഡേറ്റ് ചെയ്യുക. ഇതിലൂടെ മാല്‍വെയര്‍, സൈബര്‍ ഭീഷണികള്‍ എന്നിവയില്‍ നിന്നും രക്ഷ നേടാൻ സഹായിക്കും.
വിശ്വസനീയമായ പേയ്മെന്റ് രീതി ഉപയോഗിക്കുക
സാധനങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ ഓണ്‍ലൈൻ മുഖേന പണമടയ്ക്കുമ്പോള്‍ വിശ്വസനീയമായ പേയ്മെന്റ് രീതി മാത്രം ഉപയോഗിക്കുക.
നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് എന്നിവ പതിവായി പരിശോധിക്കുക
ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റുകള്‍ പതിവായി പരിശോധിക്കുക. അക്കൗണ്ടില്‍ നിന്ന് അറിയാതെ എന്തെങ്കിലും തിരിമറിയോ, പണം നഷ്ടപ്പെട്ടതായി കാണുകയോ ചെയ്താല്‍ അത് ഉടൻ ബാങ്കിലോ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പിനിയിലോ റിപ്പോര്‍ട്ട് ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.