ഗാസ: ഇരുപക്ഷവും പ്രശ്ന പരിഹാരത്തിനായി സമാധാന ചര്‍ച്ചകള്‍ പുന:രാരംഭിക്കണമെന്നും വിദേശകാര്യ വക്താവ്.ഒരു തുള്ളി വെള്ളത്തിനായി, അരക്കഷ്ണം ബ്രെഡ്ഡിനായി കാത്തിരിക്കുന്ന ഒരു ജനത.
മരണമുനമ്പായി മാറിയിരിക്കുകയാണ് ഗാസ. ഇസ്രയേല്‍-പലസ്തിന് യുദ്ധം കാരണം ആയിരക്കണക്കിന് സാധുജനങ്ങളാണ് ദിവസേന മരിച്ചു വീഴുന്നത്. ഗുരുതരമായി പരിക്കേറ്റവരുടെ കണക്ക് ഇതിനേക്കാളുമേറെയാണ്. ഇവിടെയുള്ള ഗര്‍ഭിണികളുടെ അവസ്ഥ അതിലും ഭീകരമാണ്.
ബോംബുകള്‍ എപ്പോള്‍ വേണമെങ്കിലും തലയ്ക്ക് മുകളില്‍ വര്‍ഷിക്കാവുന്ന ഇടത്ത്, മരണത്തെയും തന്റെ കുഞ്ഞിന്റെ ജനനത്തെയും ഒരേസമയം കാത്തിരിക്കുന്നവരാണ് ഇവര്‍.ഇതിനോടകം പല രാജ്യങ്ങളെ അവരെ ഈ അവസ്ഥയില്‍ നിന്നും കരകയറ്റിക്കാൻ രംഗത്തുണ്ടെങ്കിലും ഒരു തരത്തിലും വഴങ്ങാതെ യുദ്ധം തുടരുകയാണ്.
ഇനിയും ജീവനുകള്‍ നഷ്ടപ്പെടാൻ കിടക്കുന്നതേയുള്ളു എന്നുള്ള സൂചനകള്‍ നല്കി കൊണ്ട് . യുദ്ധം ഒരുമാസം പിന്നിടുമ്പോള്‍ . മരണമടയുന്നത് കൂടുതലും കുഞ്ഞുങ്ങളാണ്. യുദ്ധത്തിന്റെ ഭീകരതയെ കുറിച്ചും അവര്‍ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചോ യാതൊരു അറിവുമില്ലാത്തവരാണ് മരണമടയുന്നത്.
അതാണ് ഏറ്റവും വലിയ ദുഃഖവും. ഇന്ത്യയും തങ്ങള്‍ ആവുന്നതെല്ലാം ചെയ്യാൻ ഉള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്.ഇസ്രായേല്‍ ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാൻ ഇരുപക്ഷത്തോടും ആവശ്യപ്പെട്ട് ഇന്ത്യ.
അക്രമങ്ങളില്‍ നിന്ന് വിട്ടു നിന്നുകൊണ്ട് ഇരുപക്ഷവും പ്രശ്ന പരിഹാരത്തിനായി സമാധാന ചര്‍ച്ചകള്‍ പുന:രാരംഭിക്കണമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി നിര്‍ദ്ദേശിച്ചു. ബന്ദികളാക്കപ്പെട്ടവരെ നിരുപാധികം മോചിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഹമാസിന്റെ പേര് എടുത്ത് പറയാതെയാണ് ആവശ്യം മുന്നോട്ട് വച്ചത്.
239ഓളം പേരെയാണ് ഹമാസ് ഭീകരര്‍ ബന്ദികളാക്കി വച്ചിരിക്കുന്നത്. ഇസ്രായേലിന്റെ വിവിധ ഇടങ്ങളില്‍ ഹമാസ് ഭീകരര്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ, ഇസ്രായേല്‍ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം ചര്‍ച്ചകളിലൂടെ തന്നെ പരിഹരിക്കണമെന്ന നിലപാട് ഇന്ത്യ യുഎൻ അസംബ്ലിയില്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ച് കഴിഞ്ഞതാണെന്ന് അരിന്ദം ബാഗ്ചി പറഞ്ഞു.' ഭീകരതയോട് ഒരു ഘട്ടത്തിലും സഹിഷ്ണുത കാണിക്കേണ്ട ആവശ്യമില്ല. ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.
ഗാസയിലെ സാധാരണക്കാര്‍ക്ക് മാനുഷിക സഹായം എത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സ്വാഗതം ചെയ്യുകയാണ്. ഇന്ത്യയും 38 ടണ്‍ മാനുഷിക സഹായം കൈമാറിക്കഴിഞ്ഞു. അക്രമം ഒഴിവാക്കിക്കൊണ്ടുള്ള ചര്‍ച്ചകളിലൂടെ മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളു' എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇസ്രായേല്‍ നേതാക്കളുമായി ആഴ്ച്ചകളായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മനുഷ്യാവകാശ സംബന്ധമായ കാര്യങ്ങളായി യുദ്ധത്തിന് താല്‍ക്കാലിക ഇടവേള നല്‍കണമെന്ന് ബൈഡന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ബൈഡന് യുഎസ്സില്‍ സമ്മര്‍ദമേറി വരികയാണ്. വെടിനിര്‍ത്തലിന് ഇസ്രായേലിന് മേല്‍ യുഎസ് പ്രസിഡന്റ് സമ്മര്‍ദം ചെലുത്തണമെന്നാണ് ആവശ്യം.ബൈഡന്റെ മുന്‍ ക്യാമ്ബയിന് സ്റ്റാഫുകള്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ബൈഡന് മുന്‍കൈയ്യെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നവരാണ് ഇവര്‍. ബൈഡന് ഇവര്‍ കത്തയച്ച് കാര്യങ്ങള്‍ ബോധിപ്പിച്ചതായി വോക്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ യുദ്ധം അവസാനിപ്പിക്കാന്‍ ബൈഡന് സാധിക്കും. അതിനായി ഇസ്രായേലില്‍ സമ്മര്‍ദം ചെലുത്തണം. ബന്ദികളെ പരസ്പരം കൈമാറാനുള്ള വഴിയൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.