ഗാസ: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള പ്രത്യേക കരാര്‍ തയ്യാറാക്കാനുള്ള നീക്കത്തിലാണ് ഇസ്രായേല്‍. ഹമാസിന് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണവും നഷ്ടമാകുന്ന അവസ്ഥയിലേക്കാണ് പോകുന്നത്.
ഹമാസിന് എതിരെയുള്ള സമ്പൂര്‍ണ വെടി നിര്‍ത്തലിനും മാനുഷിക സഹായം അനുവദിക്കുന്നതും ഉടമ്പടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹമാസ് വക്താക്കള്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ഹമാസ് ഭീകരൻ അബു ഉബൈദ ഖത്തറി മധ്യസ്ഥരോട് പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഹമാസിന്റെ ടെലഗ്രം ചാനലില്‍ നിന്നും പുറത്ത് വന്ന ഓഡിയോയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
ഗാസ ഇപ്പോള്‍ പൂര്‍ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണെന്ന് കഴിഞ്ഞ ദിവസം പാലസ്തീൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഹമാസിന്റെ ഭരണ കേന്ദ്രവും ഇസ്രായേല്‍ പിടിച്ചെടുത്തിരിക്കുകയാണ്.
വടക്കൻ ഗാസ വിട്ട് ഹമാസ് തെക്കോട്ട് പലായനം ചെയ്യുകയാണ്. ആയിരക്കണക്കിന് പേരെ ആശുപത്രിയില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഷിഫ ആശുപത്രിയില്‍ മൂന്ന് ദിവസമായി വൈദ്യുതിയും വെള്ളവുമില്ല. കോമ്പൗണ്ടിന് പുറത്തുള്ള വെടിവയ്പ്പും ബോംബിംഗും കാരണം ഇതിനകം ഗുരുതരമായ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയിരിക്കുന്നു,
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 11000 പലസ്തീനികള്‍ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ടു.
ഏകദേശം 2700 പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. ഇസ്രായേലില്‍ 1200-ലധികം ആളുകള്‍ മരിച്ചു. എന്നാല്‍ ഹമാസ് ക്രൂരന്‍മാര്‍ ആണെന്നും സമ്പൂര്‍ണ വിജയം നേടുന്നത് വരെ മുന്നോട്ട് പോകുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഗാസ മുനമ്പിന്റെ വടക്കൻ മേഖല നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇസ്രയേല്‍ ആശുപത്രികള്‍ ലക്ഷ്യംവയ്ക്കുന്നത്. വടക്കൻ ഗാസ മുഴുവൻ ഒഴിപ്പിക്കുമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
നിലവില്‍ 650 രോഗികളും 500 ആരോഗ്യപ്രവര്‍ത്തകരുമാണ് ആശുപത്രിയിലുള്ളതെന്നും 2500 പേരെങ്കിലും അഭയം തേടിയെത്തിയിട്ടുണ്ടെന്നും ഗാസയിലെ ആശുപത്രികളുടെ ഡയറക്ടര്‍ മുഹമ്മദ് സാഖത് പറഞ്ഞു.
ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ മരണം 11,240 ആയെന്നും ഇതില്‍ 40% കുട്ടികളാണെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. തെക്കൻ ഗാസയിലെ ഖാൻ യൂനിസില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 3 പലസ്തീൻകാര്‍ കൊല്ലപ്പെട്ടു.
20 പേര്‍ക്ക് പരുക്കേറ്റു. ലബനനിലെ ഹിസ്ബുല്ല സഖ്യം നടത്തിയ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികൻ കൊല്ലപ്പെടുകയും 6 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇതിനിടെ ഇറാൻ ബന്ധമുള്ള ഭീകരര്‍ക്കെതിരെ സിറിയയില്‍ യുഎസ് 2 തവണ വ്യോമാക്രമണം നടത്തി. മരണമുണ്ടായതായാണ് സൂചന.
ഇറാഖിലും സിറിയയിലുമുള്ള യുഎസ് സേനയ്ക്കു നേരെയുള്ള അക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
അതിനിടെയും പറയത്തക്ക ആയുധബലമോ സംവിധാനങ്ങളോ ഇല്ലാത്ത ഹമാസ് പ്രത്യാക്രമണവുമായി ഇപ്പോഴും കടുത്ത ഭീഷണി ഉയര്‍ത്തുകയാണ്. ഹമാസും ഗസ്സയും ഇനി ഫലസ്തീനികള്‍ക്കില്ലെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം സാക്ഷാത്കരിക്കാൻ എത്ര സമയമെടുക്കുമെന്നതാണ് ചോദ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.