കൊല്ലം: പാക്ഷാഘാതം ബാധിച്ച വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു.
സതീഷ് കുമാർ അമ്മയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
ഗൾഫിൽ ജോലി ചെയ്തു സമ്പാദിച്ചതെല്ലാം പാഴാക്കിയത് അമ്മയാണെന്നു പറഞ്ഞ് ഇയാൾ പതിവായ് മദ്യപിച്ചു വഴക്കിടുമായിരുന്നുവത്രെ.
സതീഷ് കുമാറിന്റെ ഭാര്യ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പിണങ്ങി പോയിരുന്നു. ഇതിനു ശേഷം വീട്ടിൽ വഴക്ക് പതിവായി. ഉപദ്രവം സഹിക്കാൻ കഴിയാതെ പിതാവ് ശശിധരൻ പിള്ളയും കുറച്ചു ദിവസം മുൻപ് വീടുവിട്ടിറങ്ങിയിരുന്നു.
അമ്മയും മകനും മാത്രമാണ് പിന്നീട് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി സതീഷ് പുറത്തു നിന്നു വാങ്ങിക്കൊണ്ടു വന്ന ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയുമായി വഴക്കുണ്ടാക്കി.
കട്ടിലിൽ കിടന്ന അമ്മയെ സതീഷ് തള്ളി താഴെയിട്ടു. തല പിടിച്ചു തറയിൽ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. തൊഴിയേറ്റു വാരിയെല്ലു പൊട്ടി. ഇതും തലയ്ക്കേറ്റ ക്ഷതവുമാണ് മരണ കാരണം.
അയൽ വീട്ടിലെ യുവതി ചായയുമായി എത്തിയപ്പോഴാണ് മുൻവശത്തെ മുറിയിൽ പത്മിനിയമ്മ മരിച്ചു കിടക്കുന്നത് കണ്ടത്.
ഈ സമയം സതീഷ് കുമാർ അകത്തെ മുറിയിൽ കിടക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ ഒന്നുമറിയില്ലെന്ന ഭാവത്തിലായിരുന്നു ഇയാൾ. എന്നാൽ തെളിവുകൾ നിരത്തി പൊലീസ് ചോദ്യം ചോദിച്ചതോടെ ഇയാൾ കുറ്റം സമ്മതിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.