പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പിട്ട പിഴ അടയ്ക്കില്ലെന്ന് റോബിൻ ബസുടമ ഗിരിഷ്. റോബിൻ ബസിന് മുന്നിലുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത് നിയമ വിരുദ്ധമാണ്.'അര്‍ബൻ സര്‍വീസിന് അനുവദിച്ച കെഎസ്ആര്‍ടി ബസാണിത്. പത്തനംതിട്ടയില്‍ മാത്രമേ ഓടാൻ അനുമതിയുള്ളൂ. ആ ബസാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കോടതിയില്‍ നിയമ പോരാട്ടം നടത്തുമെന്നും ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു.
റോബിൻ ബസിനെ വെട്ടാൻ ഇറക്കിയ കെഎസ്ആര്‍ടിസി എസി ലോ ഫ്ലോര്‍ ബസ് ആണ് സര്‍വീസ് ആരംഭിച്ചത്. റോബിന്റെ അതേ റൂട്ടില്‍ അരമണിക്കൂര്‍ മുൻപേ പത്തനംതിട്ടയില്‍ നിന്നാണ് പുതിയ സര്‍വീസ് തുടങ്ങിയത്. അതേസമയം റോബിൻ ബസിന്റെ രണ്ടാം ദിവസത്തെ സര്‍വീസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിരുന്നു.
എത്ര പിഴ ഇട്ടാലും യാത്ര തുടരുമെന്നാണ് നടത്തിപ്പുകാര്‍ പറഞ്ഞത്. കെഎസ്ആര്‍ടിസിയുടെ ബദല്‍ സര്‍വീസ് കാര്യമാക്കുന്നില്ലെന്നും റോബിൻ ബസ് ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് റോബിന് തമിഴ്നാട്ടിലും വന്‍ പിഴ ഈടാക്കിയിരുന്നു.
തമിഴ്നാട്ടിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ചാവടി ചെക്പോസ്റ്റില്‍ എഴുപതിനായിരത്തി നാനൂറ്റി പത്ത് രൂപയാണ് ഈടാക്കിയത്. അനുമതി ഇല്ലാതെ യാത്ര നടത്തിയതിനാണ് ഇരട്ടി പിഴ ഈടാക്കിയത്.
വാളയാറില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന സമയത്തായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പിഴയൊടുക്കിയതിനാല്‍ നവംബര്‍ 24 വരെ ബസിന് തമിഴ്നാട്ടില്‍ സര്‍വ്വീസ് നടത്താം. പത്തനംതിട്ടയില്‍ നിന്നും പുലര്‍ച്ചെ സര്‍വ്വീസ് ആരംഭിച്ച ബസ് മോട്ടോര്‍ വാഹന വകുപ്പ് പലയിടങ്ങളില്‍ വെച്ച് തടഞ്ഞിരുന്നു.
ഓള് ഇന്ത്യ പെര്‍മിറ്റിന്റെ പേരില്‍ സ്റ്റേറ്റ് കാര്യേജായി സര്‍വീസ് നടത്തുന്നത് നിയമലംഘനം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റോബിന് ബസ്സിനെ മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്.
നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതി ഉത്തരവിലൂടെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബസ് കഴിഞ്ഞ ദിവസം മുതലാണ് സര്‍വീസ് ആരംഭിച്ചത്.
എന്നാല്‍ പത്തനംതിട്ടയില്‍ നിന്ന് വാളയാര്‍ കടക്കുന്നതിനിടയില്‍ നാലിടങ്ങളിലായി നടന്ന പരിശോധനയില്‍ 37,500 രൂപ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയതായും നടപടി തുടര്‍ന്നാലും സര്‍വീസ് നിര്‍ത്തിവെക്കില്ലെന്ന നിലപാടിലാണ് ബസ് ഉടമ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.