വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കൊട്ടാരക്കര വാളകം മൂഴിയില്‍;

കൊട്ടാരക്കര: വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കൊട്ടാരക്കര വാളകം ആർവിവി എച്ച് എസിൽ പഠിക്കുന്ന ഏഴാം ക്ലാസുകാരിയെയാണ് ഇന്ന് വൈകുന്നേരത്തോടെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. 

വൈകിട്ട് നാലരയോടെ വാളകം മൂഴിയില്‍ ഭാഗത്താണ്  സംഭവം. 

സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി  ഭക്ഷണം കഴിച്ചശേഷം ട്യൂഷന് പോകുന്ന വഴിയിലാണ് സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തലച്ചിറ തെറ്റിയിൽ ഭാഗത്തെ ഒരു വീട്ടിൽ ട്യൂഷന് പോകുന്ന വഴിയിലാണ് സംഭവം നടന്നത്. വഴിയിൽ പാർക്ക് ചെയ്തിരുന്ന നീല ഒമ്നി വാനിൽ ഉണ്ടായിരുന്ന രണ്ടുപേരാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് കുട്ടി പറഞ്ഞു. കുഞ്ഞിന്റെ ഉടുപ്പ് വലിച്ച് കീറുകയും ബാഗ് വലിച്ചെടുക്കുകയും ചെയ്തു. കൈതട്ടിമാറ്റി അലറിവിളിച്ച് ഓടി കുട്ടി അടുത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു. 

സംഭവം അറിഞ്ഞതോടെ നാട്ടുകാർ സംഭവസ്ഥലത്ത് തടിച്ചുകൂടി. വാൻ അഞ്ചൽ ഭാഗത്തേക്ക് ഓടിച്ചുപോയെന്നാണ് വിവരം. വിവരമറിഞ്ഞ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപെടുത്തി.

സമീപ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദേശവുമുണ്ട്. ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിസലെ പ്രതികള്‍ കാണാമറയത്ത് തുടരവെ ആണ് വീണ്ടും പുതിയ സംഭവം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !