കൊല്ലം: കൊട്ടാരക്കരയിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് മണിക്കൂറുകൾ പിന്നിടുന്നു. പോലീസ് നടപടിയ്ക്കായി കാത്തിരിക്കാം കുട്ടിയും തട്ടിക്കൊണ്ടുപോയവരും ഇരുട്ടിൽ തന്നെ. പോലീസ് അന്വേഷണം ഊർജിതം. അസത്യങ്ങൾ പ്രചരിപ്പിക്കരുത്.
പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുകയാണ്. പ്രതികളെ പിടികൂടാനും കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി ബാലഗോപാല്‍ അറിയിച്ചു. സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നല്‍കിയിട്ടുണ്ടെന്നും റൂറല്‍ എസ്പി അറിയിച്ചു.
വിവരം ലഭിക്കുന്നവർ 📞: 09995619276 OR 📞: 112 നമ്പറിൽ പോലീസിനെ അറിയിക്കുക എന്ന നമ്പരിൽ ബന്ധപ്പെടണം.
കൊട്ടാരക്കര ഓയൂർ ഓട്ട് മല ഭാഗത്തു നിന്നും ആണ് ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയത്. വെള്ള ഹോണ്ട അമേസ് കാറിൽ എത്തിയവരാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. ഓയൂർ സ്വദേശി റജിയുടെ മകൾ അഭികേൽ സാറ റെജിയേയാണ് കൊണ്ടുപോയത്. കൂടെ ഉണ്ടായിരുന്ന സഹോദരൻ കുതറിമാറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സഹോദരൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം.
കാറിൽ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ ഈ വണ്ടി പരിസരത്തുണ്ടായിരുന്നതായി സഹോദരൻ പറഞ്ഞു. കാറിലെത്തിയ സംഘം പേപ്പർ കയ്യിൽ തന്ന് ജോൺസന്റെ മകനാണോ എന്ന് ചോദിച്ചതായും കുട്ടിയുടെ സഹോദരൻ പറയുന്നു. പൂയപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരഭിച്ചു. കുട്ടിയുടെ മോചനത്തിനായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺ കോൾ വന്നിരുന്നു. ഈ ഫോൺ നമ്പർ കന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടയിൽ കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺ കോൾ വന്നതായാണ് വിവരം. പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് സൂചന. പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ് ആദ്യ കോൾ ലഭിച്ചത്. ഒരു പുരുഷനും സ്ത്രീയും എത്തി കോൾ ചെയ്യാനായി ഫോൺ ആവശ്യപ്പെടുകയായിരുന്നുവെന്ന് വ്യാപാരി അറിയിച്ചിട്ടുണ്ട്. കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.
കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോകുകയായിരുന്നു. നാട്ടുകാരാണ് പൂയപ്പള്ളി പൊലീസിൽ വിവരം അറിയിച്ചത്. സംഘത്തിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും അടക്കം നാല് പേരുണ്ടായിരുന്നതായി പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. കുട്ടിയെ കണ്ടെത്താനായി പൊലീസ് വ്യാപകമായ തിരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം, കന്യാകുമാരി ഹൈവേ റോഡിൽ അതിർത്തിയായ ഇഞ്ചി വിളയിൽ പാറശ്ശാല പോലീസിന്റെ പരിശോധന നടക്കുന്നുണ്ട്. അതേസമയം, കുടുംബത്തോട് വിരോധമുള്ളവർ ആരോ ആകാം കുട്ടിയെ തട്ടികൊണ്ട് പോയതെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.