ദീപാവലിക്ക് ചടങ്ങില്‍ കൊണ്ടുവിടാൻ ഏല്‍പ്പിച്ചത് അയല്‍ക്കാരനെ; യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു, പ്രതി അറസ്റ്റില്‍,

ചെന്നൈ: തഞ്ചാവൂരില്‍ യുവതിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തച്ചൻകുറിച്ചി സ്വദേശി കറുപ്പുസാമി(30)യാണ് അറസ്റ്റിലായത്.സെങ്കിപ്പട്ടി സ്വദേശിനിയായ 22-കാരിയാണ് കൊല്ലപ്പെട്ടത്.

ചെന്നൈയിലെ കാര്‍നിര്‍മാണ കമ്പിനിയിലെ ജിവനക്കാരിയായിരുന്ന യുവതി ഒരുചടങ്ങില്‍ പങ്കെടുക്കാൻ ദീപാവലിക്ക് തച്ചൻകുറിച്ചിയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. 

വെള്ളിയാഴ്ച മാതൃസഹോദരനൊപ്പം ചടങ്ങിന് പോകാൻ യുവതിക്കുസാധിച്ചില്ല. പിന്നീട് അയല്‍വാസി കറുപ്പസാമിയോട് യുവതിയെ അവിടെ എത്തിക്കാൻ മാതൃസഹോദരൻ ആവശ്യപ്പെട്ടു. അയാള്‍ ബൈക്കില്‍ യുവതിയുമായി പുറപ്പെട്ടു. 

സമയം ഏറെയായിട്ടും ഇവരെ കാണാത്തതിനെത്തുടര്‍ന്ന് മാതൃസഹോദരൻ മൊബൈലില്‍ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സ്വിച്ച്‌ ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !