തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. നെയ്യാറ്റിൻകര മൂന്ന് കല്ലുമൂട്ടിലാണ് അപകടം നടന്നത്. സംഭവത്തിൽ 29 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്നലെ രാത്രി 10.30ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും സിംസ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
എതിർ ദിശയിൽ സഞ്ചരിച്ച ബസുകളാണ് അപകടത്തിൽ പെട്ടത്. നാഗർകോവിൽ – തിരുവനന്തപുരം കെഎസ്ആർടിസി ബസ്സും തിരുവന്തപുരം – നെയ്യാറ്റിൻകര KSRTC ബസ്സുമാണ് കൂട്ടിയിടിച്ചത്. മൂന്നുകല്ലിൻമുട്ടിലിനു സമീപം വളവ് കഴിഞ്ഞു എത്തുമ്പോഴാണ് അപകടം റോഡിലെ വെളിച്ചക്കുറവും അപകടത്തിനു ഇടയാക്കിയെന്നാണ് സൂചന. രണ്ട് ബസുകളിലെയും ഡ്രൈവർമാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്ക് സാരമുള്ളതാണെന്നാണ് വിവരം. ബസുകളുടെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.
ഇരു ബസുകളിലും കൂടി മുപ്പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒരു വനിതാ കണ്ടക്ടർ ഉൾപ്പെടെ ബസുകളിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിന്റെ തീവ്രത മൂലം രണ്ട് ബസ്സിലും ഡ്രൈവമാർ കുടുങ്ങി കിടക്കുകയായിരുന്നു. രക്ഷാപ്രവർത്തകർ വളരെ അധികം ബുദ്ധിമുട്ടിയാണ് ഇവരെ പുറത്തെടുത്തത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.