വാഷിങ്ടണ്‍: ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്.
ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് ഇതുമൊരു കാരണമാകാമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും എന്നാല്‍ അത് സ്ഥിരീകരിക്കാന്‍ തക്ക തെളിവുകളൊന്നും ഇപ്പോള്‍ തന്റെ പക്കലില്ലെന്നും അദേഹം പറഞ്ഞു.
യു.എസ്, ഇന്ത്യ, സൗദി അറേബ്യ, യു.എ.ഇ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന് എന്നീ രാഷ്ട്രത്തലവന്മാര് സംയുക്തമായാണ് സെപ്റ്റംബറില്‍ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചത്. കടൽ മാർഗവും റെയിൽ മാർഗവും ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കരാറായത്. ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന് ഇത്തരത്തിലുള്ള ആദ്യ കരാറാണിത്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതിയ്ക്ക് ബദലായാണ് ഇതിനെ പലരും നോക്കിക്കാണുന്നത്.
വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള ഏകീകരണ പ്രവര്‍ത്തനത്തിലുണ്ടാകുന്ന പുരോഗതിയാകാം ചിലപ്പോള്‍ ഹമാസിന്റെ ആക്രമണത്തിനുള്ള കാരണം. എന്നാല്‍ ആക്രമണത്തിന്റെ പശ്ചാത്തലം മുന്‍നിര്‍ത്തി സുപ്രധാന പദ്ധതിയോ ഏകീകരണ പ്രവര്‍ത്തനങ്ങളോ ഉപേക്ഷിക്കാനാകില്ലെന്നും ബൈഡന് വ്യക്തമാക്കി.സാമ്പത്തികമായും രാഷ്ട്രീയമായും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ സഹകരണം എല്ലാ വിധത്തിലുമുള്ള വികസനത്തെ ത്വരിതപ്പെടുത്തുമെന്നും ഈ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹവര്‍ത്തിത്വം ആവശ്യമാണെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കന്‍ ഇടനാഴിയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കന്‍ ഇടനാഴിയും സാമ്പത്തിക ഇടനാഴിയില്‍ ഉള്‍പ്പെടുന്നു. ഈ സാമ്പത്തിക ഇടനാഴിയാകാം ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിനു പിന്നിലെന്നും ബൈഡന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.