" അങ്കമാലിയിൽ കനത്ത മഴയും വെള്ളക്കെട്ടും; മാർക്കറ്റ് റോഡ് താൽക്കാലികമായി അടച്ചു; പത്തനംതിട്ടയിൽ യെല്ലോ അലർട്ട്

അങ്കമാലി: വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയിൽ റോഡിലേക്ക് ഒഴുകിയെത്തിയ വെള്ളം കെട്ടിക്കിടന്നതുമൂലം ഗതാഗതം സ്തംഭിച്ചു. കനത്ത മഴയെ തുടർന്ന് നിരവധി കടകളിലും അങ്കമാലി മാർക്കറ്റ് റോഡിലും വെള്ളം കയറി സാധനങ്ങൾ നശിക്കുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. അങ്കമാലി മാർക്കറ്റ് റോഡ് താൽക്കാലികമായി അടച്ചിരിക്കുകയാണ്. 







അങ്കമാലിയിൽ കടയുടെ മേൽക്കൂര തകർന്ന് കാറിന് മുകളിൽ വീണു. ഇന്ന് വൈകീട്ടാണ് അപകടം. സിവിആർ ട്രേഡ് സെന്ററിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര താഴെ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. 

സമീപത്തെ കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ടത്. കൂടാതെ കാറിൽ യാത്രക്കാർ ഇല്ലാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി. മേൽക്കൂര വീണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കും നാശനഷ്ടം സംഭവിച്ചു.

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ, മധ്യ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. പത്തനംതിട്ടയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !