ലണ്ടനില്‍ കൊലപ്പെട്ട 15കാരിയുടെ അമ്മ ഹോസ്പിറ്റല്‍ നഴ്സ് ആയിരുന്നു. മകൾ എലൈന്റെ വിദ്യാഭ്യാസത്തിനും ഭാവിസ്വപ്നമായ സോളിസിറ്റർ പഠനത്തിനും പ്രൈവറ്റ് സ്‌കൂളില്‍ വിടുന്നതിന് ജോലി ചെയ്ത് ലഭിക്കുന്ന പൈസ മിച്ചം വച്ച് ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തർക്കത്തിന്റെ പേരിൽ 17കാരൻ മകളെ കൊലപ്പെടുത്തിയപ്പോൾ പൊലിഞ്ഞത് ആ അമ്മയുടെ മോഹന സ്വപനങ്ങളാണ്.
യുകെയിൽ കഴിഞ്ഞ ദിവസം ക്രോയ്‌ഡോണില്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയിലായിരുന്നു ഓള്‍ഡ് പാലസ് ഓഫ് ജോണ്‍ വിറ്റ്ഗിഫ്റ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ എലൈന്‍ ആന്‍ഡം ആക്രമിക്കപ്പെട്ടത്. ഈസ്റ്റ് ക്രോയ്‌ഡോണ്‍ സ്റ്റേഷനടുത്തുള്ള വിറ്റ്ഗിഫ്റ്റ് ഷോപ്പിംഗ് സെന്ററില്‍ വെച്ചായിരുന്നു നമ്പര്‍ 60 ബസ്സിനുള്ളില്‍ ആരംഭിച്ച വഴക്ക് കൊലപാതകമായി മാറിയത്. വാളുപോലെ നീണ്ട ഒരു കത്തികൊണ്ടായിരുന്നു കറുത്ത വസ്ത്രം ധരിച്ച കൗമാരക്കാരന്‍ എലൈന്റെ ജീവനെടുത്തത്.
സംഭവം നടന്ന ഉടന്‍ തന്നെ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ പുറകെ ബസ്സ് യാത്രക്കാരില്‍ ചിലര്‍ പാഞ്ഞെങ്കിലും പിടിക്കാനായില്ല. പിന്നീട് ഒരു മണിക്കൂറിന് ശേഷം അഞ്ചു മൈല്‍ ദൂരത്തുള്ള ന്യു ആഡിംഗ്ടണില്‍, ഒരു ട്രാമിനുള്ളില്‍ നിന്നായിരുന്നു പോലീസ് ഇയാളെ പിടികൂടീയത്. ഇയാള്‍ക്കല്ലാതെ മറ്റാര്‍ക്കും ഈ കൊലപാതകത്തില്‍ പങ്കില്ല എന്നാണ് പോലീസ് പറയുന്നത്. പോലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ സംഭവം നടന്ന സ്ഥലത്തെത്തി എലൈനിന്റെ ഓര്‍മ്മക്ക് മുന്‍പില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. മൗനപ്രാര്‍ത്ഥനയില്‍ മുഴുകിയ പോലീസ് ഉദ്യോഗസ്ഥരും ഏറെ അസ്വസ്ഥരായി ആണ് കാണപ്പെട്ടത്.
അമ്മ ഇപ്പോൾ അനുഭവിക്കുന്ന മാനസിക വിഷമം പറഞ്ഞറിയിക്കാനാവില്ല. ഒരിക്കൽ പുഞ്ചിരിച്ചു കൊണ്ട് പോയ മകൾ ഇനി തിരിച്ചു വരില്ല എന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ അവർക്ക് കഴിയുന്നില്ല. മകൾക്ക് ശോഭനമായ ഭാവി നൽകുമെന്ന പ്രതീക്ഷയിലാണ് എലെയ്‌നിന്റെ അമ്മ തന്റെ മകളെ ഭീമമായ തുകയ്ക്ക് സ്വകാര്യ സ്‌കൂളിൽ പഠിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് എലെയ്‌നിന്റെ അമ്മയുടെ സഹോദരി മരിയോൺ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.