തൃശൂർ: പുത്തൂര്‍ പുഴയിലെ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.
ബൈക്കിലാണ് തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ കുളിക്കാനെത്തിയത്. ഇവർ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് ഇവിടെയുണ്ടായിരുന്ന കുട്ടനെല്ലൂര്‍ കോളജിലെ വിദ്യാര്‍ഥിനികളാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് തൃശൂരില്‍നിന്ന് അഗ്നിരക്ഷസേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
കുറ്റൂര്‍ ഹെവന്‍ലി വില്ലയില്‍ വിളങ്ങാടന്‍ വീട്ടില്‍ അബി ജോണ്‍ (18), വടൂക്കര തോട്ടുപുറത്ത് വീട്ടില്‍ നിവേദ് കൃഷ്ണ (19), പൂങ്കുന്നം ലെനിന് നഗറില്‍ കാപിറ്റല്‍ ഗാലക്സി ഫ്ലാറ്റില്‍ സിയാദ് ഹുസൈന് (18), എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥി കുറ്റൂര്‍ ചീരത്ത് വീട്ടില്‍ കെ. അര്ജുന് (18) എന്നിവരാണ് മുങ്ങി മരിച്ചത്. അഭിലാഷാണ് നിവേദ് കൃഷ്ണന്റെ പിതാവ്. മാതാവ്: സീന. സഹോദരി: ഐശ്വര്യ ലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച വടൂക്കര ശ്മശാനത്തില്‍. കുറ്റൂര്‍ ചീരത്ത് ആനന്ദിന്റെ മകനാണ് അര്ജുന്. മാതാവ്: അനിത. സഹോദരിമാര്‍: അഞ്ജന, അമൃത. ടീനയാണ് അബി ജോണിന്റെ മാതാവ്. സഹോദരന്: ആല്‍ബി. പരേതനായ സക്കീര്‍ ഹുസൈന്റെ മകനാണ് സിയാദ് ഹുസൈൻ. മാതാവ്: ഷാഹിന. സഹോദരന്: ആദില്‍ ഹുസൈന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.