തിരൂർ: തൃപ്പങ്ങോട് ഗ്രാമ പഞ്ചായത്ത് ആലത്തിയൂർ കുട്ടിച്ചാത്തൻപടി എന്ന സ്ഥലത്ത് ഗുഡ്സ് വാഹനം നിയന്തണം വിട്ട് റോഡരികിലെ ചാലിലേക്ക് തെന്നി മാറി അപകടത്തിൽ പെടുകയായിരുന്നു.
അപകടത്തിൽ വാഹനത്തിൻ്റെ ഇടതു വശത്തിരുന്ന ആളുടെ കാൽ ഡോറിനും, ഡാഷ് ബോഡിനും ഇടയിൽ കുടുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.
അപകട വിവരം ലഭിച്ചതിനെ തുടർന്ന് തരൂർ അഗ്നിരക്ഷാ സേന ഉടൻ സംഭവസ്ഥലത്തെത്തുകയും ഹൈഡ്രോളിക്ക് കട്ടർ, സ്പ്രെഡ്ഡർ എന്നിവ ഉപയോഗിച്ച് സാഹസികമായി വാഹനത്തിൽ കുടുക്കിയ ആളെ രക്ഷപ്പെടുത്തുകയും തുടർന്ന് ആമ്പുലൻസിൽ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.
തിരൂർ ഫയർ & റസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശ്രീ.വി.കെ.ബിജുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ശ്രീ.സി .മനോജ്, ഫയർ & റസ്ക്യൂ ഓഫീസർമാരായ ശ്രീ.വി .സി .രഘുരാജ്, ശ്രീ.പി .പി.അബ്ദുൽ മനാഫ്, ശ്രീ.എം.നാരായണൻ കുട്ടി, ശ്രീ.കെ.കെ.സന്ദീപ്, ശ്രീ. നവീൻകുമാർ ഹോം ഗാർഡുമാരായ ശ്രീ.പി.മുരളീധരൻ, ശ്രീ.ജോയ് ഫ്രാൻസിസ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.