സാൻഫ്രാൻസിസ്കോ: യുഎസിലെ ഒറിഗോണിൽ യാത്രാമധ്യേ എൻജിൻ ഓഫ് ചെയ്ത് വിമാനം അപകടത്തിൽപ്പെടുത്തി. തകർക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഓഫ് ഡ്യൂട്ടിയിലായിരുന്ന പൈലറ്റ് യുഎസിൽ അറസ്റ്റിൽ.
ഞായറാഴ്ച പ്രദേശിക സമയം വൈകിട്ട് 5.23ന് എവറെറ്റിൽനിന്ന് പുറപ്പെട്ട വിമാനം, ഒരു മണിക്കൂറിനു ശേഷമാണ് പോർട്ട്ലാൻഡിൽ അടിയന്തര ലാൻഡിങ് നടത്തി. സാൻഫ്രാൻസിസ്കോയിലേക്കുള്ള അലാസ്ക എയർലൈൻസ് വിമാനം ഒറിഗോണിലെ പോർട്ട്ലാൻഡിലേക്ക് തിരിച്ചുവിട്ടു, ഫ്ലൈറ്റ് ഡെക്കിനുള്ളിലെ ഓഫ് ഡ്യൂട്ടി പൈലറ്റ് വിമാനത്തിന്റെ എഞ്ചിനുകൾ പ്രവർത്തനരഹിതമാക്കാൻ ശ്രമിച്ചതിനെത്തുടർന്ന്.
ഈ സമയത്ത് വിമാനത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 80 യാത്രക്കാരും നാലു വിമാന ജീവനക്കാരുമുണ്ടായിരുന്നു. യാത്രക്കാരെ പിന്നീട് സാൻ ഫ്രാൻസിസ്കോയിൽ എത്തിച്ചതായും അലാസ്ക എയർലൈൻസ് അറിയിച്ചു.
ഡ്യൂട്ടിയിലല്ലാത്തതിനാൽ വിമാനത്തിന്റെ കോക്പിറ്റിലുള്ള അധിക സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന പൈലറ്റാണ്, പറക്കുന്നതിനിടെ എൻജിനുകൾ ഓഫ് ചെയ്ത് വിമാനം തകർക്കാൻ ശ്രമം നടത്തിയത്. അപകടം മനസ്സിലാക്കിയ വിമാന ജീവനക്കാർത്തന്നെ ഇയാളെ കീഴ്പ്പെടുത്തി അധികൃതർക്കു കൈമാറി.
സംഭവവുമായി ബന്ധപ്പെട്ട് നാൽപ്പത്തിനാലുകാരനായ ജോസഫ് ഡേവിഡ് എമേഴ്സനാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം, വിമാനം അപകടത്തിൽപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. വാഷിങ്ടനിലെ എവറെറ്റിൽനിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള അലാസ്ക എയർലൈൻസിന്റെ വിമാനമാണ് ഓഫ് ഡ്യൂട്ടിയിലായിരുന്ന പൈലറ്റ് ബോധപൂർവം അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.