തിരുവനന്തപുരത്ത് റെക്കോഡ് മഴ, പെയ്തത് 20 സെന്റീമീറ്ററിലേറെ മഴ. മഴമൂലം തിരുവനന്തപുരത്ത് 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. ടെക്‌നോപാര്‍ക്കില്‍ വെള്ളം കയറി, ഗായത്രി ബില്‍ഡിങ് ഏരിയ വെള്ളക്കെട്ടിലായി, ടെക്‌നോപാര്‍ക്ക് ഫെയ്‌സ്3യ്ക്കു സമീപം തെറ്റിയാര്‍ കരകവിഞ്ഞു. തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. തിരുവനന്തപുരത്ത് അതി ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ മഴക്കെടുതി ഉണ്ടായ വിവിധ വിവിധ ഇടങ്ങളിൽ മന്ത്രിമാർ സന്ദർശനം നടത്തി.
കനത്തമഴ തുടരുന്ന തിരുവനന്തപുരത്ത് മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.കരമന നദിയിലെ വെള്ളെകടവ് സ്റ്റേഷനില്‍ ഓറഞ്ച് അലര്‍ട്ടും നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനിലും വാമനപുരം നദിയിലെ അയിലം സ്റ്റേഷനിലും യെല്ലോ അലര്‍ട്ടും ജല കമ്മീഷന്‍ പ്രഖ്യാപിച്ചു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
കല്ലുവിളയില്‍ മതില്‍ തകര്‍ന്ന് യുവാവിന് പരുക്കേറ്റു. വെങ്ങാനൂരില്‍ നിലവിള സ്വദേശി ദേവരാജന്റെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.പോത്തന്‍കോട്, കണ്ണമ്മൂല, മരുതൂര്‍ എന്നിവിടങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറി. നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന് സമീപം വെള്ളം കയറി. സബ് കനാല്‍ ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. പിരപ്പന്‍കോട്ടെ അന്‍പതേക്കറിലെ നെല്‍ക്കൃഷി വെള്ളത്തിലായി. വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നായും ജില്ലാ ഭരണകൂടം അറിയിച്ചു. പതിനഞ്ചോളം കുടുംബങ്ങളാണ് നിലവില്‍ ക്യാംപിലുള്ളത്. പത്തനംതിട്ട റാന്നിയിലും റോഡിലും വീടുകളിലും വെള്ളംകയറി.
- തിരുവനന്തപുരം താലൂക്ക്: 0471 2462006, 9497 711 282,
- നെയ്യാറ്റിന്‍കര താലൂക്ക്: 0471 2222227, 9497 711 283,
- കാട്ടാക്കട താലൂക്ക്: 0471 2291414, 9497 711 284,
- നെടുമങ്ങാട് താലൂക്ക്: 0472 2802424, 9497 711 285,
- വര്‍ക്കല താലൂക്ക്: 0470 2613222, 9497 711 286,
- ചിറയിന്‍കീഴ് താലൂക്ക്: 0470 2622406, 9497 711 284.
ജില്ലയിൽ ഇതുവരെ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മന്ത്രിമാർ അറിയിച്ചു. 572 പേര് ക്യാമ്പുകളില്‍ താമസിക്കുന്നുണ്ട്. നഗരത്തില്‍ മാത്രം 15 ക്യാമ്പുകള്‍ തുറന്നെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്കായി താത്ക്കാലിക ഷെൽട്ടർ ഒരുക്കാൻ ശിശുക്ഷേമ സമിതി മഴ തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.
തുടർന്നുണ്ടാകുന്ന സാഹചര്യം വിലയിരുത്തി കൂടുതൽ ക്യാമ്പുകൾ തുറന്നേക്കാം എന്നും മന്ത്രിമാർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. തിരുവനന്തപുരത്ത് സാഹചര്യം നിയന്ത്രണ വിധേയമാന്നെന്നും അറിയിച്ചു.
തിരുവനന്തപുരത്ത് ഉണ്ടായ മഴക്കെടുതി വിലയിരുത്തിയശേഷം വിവിധ മന്ത്രിമാർ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിമാർ ഈ കാര്യങ്ങൾ അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.