ന്യൂഡൽഹി: മടങ്ങാൻ റജിസ്റ്റർ ചെയ്തവരുടെ പട്ടിക തയാറെന്നും അവരെ ഇന്ന് ഇന്ത്യയിലേക്കുള്ള ആദ്യ പ്രത്യേക വിമാനത്തിൽ എത്തിക്കുമെന്നും എംബസി അറിയിച്ചു. 18000 ഇന്ത്യക്കാരാണ് ഇസ്രയേലിൽ കഴിയുന്നത്.
പലസ്തീൻ അതിർത്തികളിൽ 17 ഇന്ത്യൻ പൗരന്മാർ കുടുങ്ങിയതായാണു വിവരം. ഇതിൽ 4 പേർ സംഘർഷം ഏറ്റവും അധികം രൂക്ഷമായ ഗാസയിലാണ് കുടുങ്ങിയിട്ടുള്ളത്. 13 പേർ വെസ്റ്റ് ബാങ്കിലാണുള്ളതെന്നും ഗാസയിലുള്ള ഒരാൾ മാത്രമാണ് സഹായത്തിനായി ബന്ധപ്പെട്ടിട്ടുള്ളതെന്നും ഇന്ത്യന്‍ ഓഫീസ് വ്യകതമാക്കി.
ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിൽ നിനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ധാരണ.
ഓപ്പറേഷൻ അജയ് ദൗത്യത്തിലൂടെ ഇസ്രയേലിൽ നിന്നും പ്രത്യേക വിമാനത്തിൽ ഇന്ത്യക്കാരെ തിരികെ എത്തിക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റർ) അറിയിച്ചത്.
ഇസ്രയേലിലേയും പലസ്തീനിലേയും ഇന്ത്യൻ പൗരന്മാർ സുരക്ഷാമുൻകരുതല്‍ സ്വീകരിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു.
Launching #OperationAjay to facilitate the return from Israel of our citizens who wish to return.
— Dr. S. Jaishankar (@DrSJaishankar) October 11, 2023
Special charter flights and other arrangements being put in place.
Fully committed to the safety and well-being of our nationals abroad.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.