ഏകദിന ലോകകപ്പിൽ എട്ടാം തവണയും പാകിസ്താനെ വീഴ്ത്തി ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ടീം ഇന്ത്യയുടെ ജയം.
കളിയിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 191 റൺസിന് ഓളൗട്ടായപ്പോൾ, ഇന്ത്യ വെറും 30.3 ഓവറുകളിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം നേടുകയായിരുന്നു. രോഹിത് ശർമയുടെ മാസ്മരിക പ്രകടനമാണ് ഇന്ത്യയുടെ ജയത്തിന് പിന്നിലെ പ്രധാന ഹൈലൈറ്റ്. 2023 ലെ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. പാകിസ്താന്റെ ആദ്യ പരാജയവും. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഓപ്പണർമാരായ ഷഫീഖും, ഇമാം ഉൾ ഹഖും പുറത്താകുമ്പോൾ പാകിസ്താൻ ബോർഡിൽ 73 റൺസ്. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ബാബർ അസമും, മൊഹമ്മദ് റിസ്വാനും ഒത്തുചേർന്നതോടെ പാകിസ്താൻ മികച്ച രീതിയിൽ സ്കോർ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ പാക് ഇന്നിങ്സിന്റെ മുപ്പതാം ഓവറിൽ ബാബർ അസമിനെ വീഴ്ത്തി സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. 58 പന്തുകളിൽ 7 ബൗണ്ടറികളുടെ സഹായത്തോടെ 50 റൺസായിരുന്നു ബാബറിന്റെ സമ്പാദ്യം. പിന്നാലെ പാകിസ്താൻ ബാറ്റിങ് ഒരു ചീട്ടുകൊട്ടാരം പോലെ തകരുന്നതായിരുന്നു നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കണ്ടത്.
ക്യാപ്റ്റൻ വീണതോടെ ഒന്നിന് പുറകേ ഒന്നായി പാക് ബാറ്റർമാർ പവലിയനിലേക്ക് മടങ്ങിക്കൊണ്ടിരുന്നു. 155/2 എന്ന നിലയിൽ നിന്ന് വെറും 36 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായ പാകിസ്താൻ 191 റൺസിൽ ഓളൗട്ടായി. 49 റൺസെടുത്ത മൊഹമ്മദ് റിസ്വാനാണ് പാക് ബാറ്റിങ്ങിലെ രണ്ടാമത്തെ ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രിത് ബുംറ, മൊഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ തുടക്കം മുതൽ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. എന്നാൽ സ്കോർ ബോർഡിൽ 23 റൺസെത്തിയപ്പോൾ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തിൽ 16 റൺസെടുത്താണ് താരം പുറത്തായത്. ഗിൽ വീണതോടെ രോഹിത് ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. പാക് ബോളർമാർക്കെതിരെ അദ്ദേഹം കടന്നാക്രമണം നടത്തിയതോടെ ഇന്ത്യൻ സ്കോർ റോക്കറ്റ് വേഗത്തിൽ കുതിച്ചുകയറി. ഇതിനിടെ 16 റൺസെടുത്ത വിരാട് കോഹ്ലിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും രോഹിതിനെ അതൊന്നും ബാധിച്ചില്ല. ആക്രമിച്ച് കളിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. ഈ തീരുമാനം തന്നെയാണ് ഇന്ത്യ കളിയിൽ ഒരു സെക്കൻഡിൽ പോലും ബാക്ക്ഫുടിലാവാതിരിക്കാനും ജയം ഇത്ര അനായാസമാകാനും കാരണം.
The crowd worthy of a cricketing spectacle 😍#CWC23 | #INDvPAK pic.twitter.com/9CCPeWkm28
— ICC (@ICC) October 15, 2023
നേരത്തെ ക്യാപ്റ്റൻസിയിലും ഉജ്ജ്വല ഫോമിലായിരുന്ന രോഹിത് ഇത് തന്റെ ദിവസമാണെന്ന് പ്രകടനത്തിലൂടെ അടിവരയിടുകയായിരുന്നു. രോഹിതിന്റെ ഓൾ റൗണ്ട് മികവ് തന്നെയാണ് ഇന്ത്യയുടെ വിജയം ഇത്ര എളുപ്പമാക്കിയത്.ഇന്ത്യൻ സ്കോർ 156 ലെത്തിയപ്പോൾ രോഹിത് പുറത്തായെങ്കിലും ഇന്ത്യ അപ്പോളേക്കും വിജയം ഉറപ്പിച്ചിരുന്നു. 63 പന്തിൽ ആറ് വീതം ബൗണ്ടറികളും സിക്സറുകളുമടക്കം 86റൺസായിരുന്നു രോഹിത് നേടിയത്. 53 റൺസോടെ ശ്രേയസ് അയ്യറും, 19 റൺസുമായി കെ എൽ രാഹുലുമായിരുന്നു ഇന്ത്യ ജയിക്കുമ്പോൾ ക്രീസിൽ
ഇന്ത്യ-പാക് മത്സര👉 ഹൈലൈറ്റുകൾ കാണാം










.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.