ധാരാളം പോഷകഗുണങ്ങളുള്ള ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിരവധി ഗുണങ്ങളാണുളളത്. നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുള്‍പ്പെടെ നിരവധി പോഷകങ്ങളാണ് ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്.കൂടാതെ മറ്റു പച്ചക്കറികളേക്കാള് പ്രോട്ടീന്‍ സമ്പുഷ്ടമാണ് ബ്രൊക്കോളി.
വേവിച്ച ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ആവിയില്‍ വേവിച്ച ബ്രൊക്കോളി പതിവായി കഴിക്കുന്നത് ശരീരത്തിലെ മൊത്തം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് ന്യൂട്രീഷന്‍ റിസര്‍ച്ച് നടത്തിയ ഒരു പഠനം കണ്ടെത്തി. ബ്രൊക്കോളി ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് യുഎസിലെ മറ്റൊരു പഠനം കണ്ടെത്തി.ബ്രൊക്കോളി പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നു.ബ്രോക്കോളിയുടെ ഒരു പ്രധാന ഘടകം സള്ഫോറാഫെയ്ന് എന്നറിയപ്പെടുന്ന ഒരു ഫൈറ്റോകെമിക്കല്‍ ആണ്. ഇത് ബ്രോക്കോളിയുടെ ചെറുതായി കയ്പേറിയ രുചിക്കും കാരണമാകുന്നു.
ബ്രൊക്കോളിയില്‍ കരോട്ടിനോയിഡുകള്‍, ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് 2003-ലും 2006-ലും നടത്തിയ പഠനങ്ങളില്‍ തിമിരം, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ വാര്‍ദ്ധക്യസഹജമായ നേത്രരോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി.
പ്രതിരോധ ശേഷി ഉയര്‍ത്താനും ബ്രൊക്കോളി സഹായിക്കുന്നുണ്ട്. ബ്രൊക്കോളി നാരുകളാല്‍ സമ്പന്നമായതിനാല്‍ ആരോഗ്യകരമായ ദഹനത്തിനും കാരണമാകുന്നുണ്ട്. കുടലില്‍ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഈ നാരുകള്‍ സഹായിക്കുന്നു.
അതിന്റെ ഫലമായി അണുബാധയ്ക്കെതിരായ പ്രതിരോധം മെച്ചപ്പെടുത്തും. കൂടാതെ ബ്രൊക്കോളി കഴിക്കുന്നത് മലബന്ധം തടയുകയും വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യകരമായ കുടലിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.