ആസിഫ് അലിയെ നായകനാക്കി ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹൗഡിനി - ദി കിംഗ് ഓഫ് മാജിക്'
ഷൂട്ടിംഗ് സംഘം രാജസ്ഥാനിലെ ഉദയ്പൂരിലേക്ക്.ചിത്രീകരണത്തിനായി യാത്ര തിരിച്ചിരിക്കുകയാണ്,
മജീഷ്യന്‍ അനന്തന് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം, ജഗദീഷ്, ശ്രീകാന്ത് മുരളി തുടങ്ങി തമിഴിലേയും മലയാളത്തിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. ബിജിപാലിന്റേതാണ് സംഗീതം.
ബോളിവുഡ് സംവിധായകന് ആനന്ദ് എല്‍. റായുടെ നിര്‍മ്മാണക്കമ്പിനിയായ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും കര്‍മ്മ മീഡിയാ ആന്റ് എന്റര്‍ടെയിന്‍മെന്റ്സിനൊപ്പം ഷൈലേഷ്. ആര്. സിങ്ങും പ്രജേഷ് സെന്‍ മൂവി ക്ലബ്ബും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്,എഡിറ്റര്‍: ബിജിത്ത് ബാല,സൗണ്ട് ഡിസൈനര്‍: അരുണ്‍ രാമവര്‍മ കലാസംവിധാനം:ത്യാഗു തവനൂര്‍ , ഗിരീഷ് മാരാര്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. അബ്ദുള്‍ റഷീദ് മേക്കപ്പ്, അഫ്രീന് കല്ലാന് വസ്ത്രാലങ്കാരം ലിബിസണ്‍ ഗോപി ഫോട്ടോഗ്രാഫര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.