അഹമ്മദാബാദ്: നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൃദയാഘാതമുണ്ടായി പത്തു പേർ മരിച്ചു. 24 മണിക്കൂറിനിടെയാണ് ഗുജറാത്തിൽ പല ഭാഗങ്ങളിലായുള്ള മരണങ്ങൾ. നവരാത്രി ആഘോഷങ്ങൾക്ക് മുൻപ് ഈ വർഷം ഗുജറാത്തിൽ ഗർബ നൃത്തം പരിശീലിക്കുന്നതിനിടെ മൂന്നു പേർ മരിച്ചു.
പതിനാലും പതിനേഴും പതിമൂന്നും വയസുള്ള കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറു ദിവസങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് നമ്പറായ 108ലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വാസതടസ്സ പ്രശ്നങ്ങൾ പറഞ്ഞ് 609 കോളുകളും എത്തി. ഗർബ ആഘോഷങ്ങൾ സാധാരണയായി നടക്കുന്ന വൈകുന്നേരം ആറിനും പുലര്‍ച്ചെ രണ്ടിനും ഇടയിലാണ് ഈ കോളുകള്‍ എത്തിയതെന്നാണ് റിപ്പോർട്ട്.
ഗർബ നൃത്തത്തിന് ഇടയിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതോടെ സംസ്ഥാന സർക്കാരും ജാഗരൂകരായി. ഗർബ ആഘോഷം നടക്കുന്നതിന് അടുത്തുള്ള സർക്കാർ ആശുപത്രികളോട് അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കാൻ സർക്കാർ നിർദേശം നൽകി. ഗർബ ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ഡോക്ടർമാരുടേയും ആംബുലൻസിന്റേയും സേവനം ഉറപ്പാക്കാനും നിർദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.