കല്ലിയൂർ പഞ്ചായത്ത് വെള്ളായണി രണ്ടാം വാർഡിൽ കനത്ത മഴയെ തുടർന്ന് ഭിന്നശേഷിക്കാരായ സ്ത്രീകളുടെ വീട് തകർന്നു വീണു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനതപുരം; കനത്ത മഴയിൽ ദുരിത മൊഴിയാതെ തിരുവനന്തപുരം ജില്ലയിലെ പല ഭാഗങ്ങളിലുമുള്ള ജനങ്ങൾ.തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്ത് വെള്ളായണി രണ്ടാം വാർഡിൽ കനത്ത മഴയെ തുടർന്ന് ഭിന്നശേഷിക്കാരായ സ്ത്രീകളുടെ വീട് തകർന്നു വീണു ശ്രീകല,ഗോപിക എന്നിവർ താമസിച്ചിരുന്ന വീടാണ് തകർന്നു വീണത്.

തുർന്ന് വാർഡ് മെമ്പർ ആതിരയുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.
വീട്ടുപകരണങ്ങളും രേഖകളും വസ്ത്രങ്ങളും തകർന്ന വീടിനുള്ളിൽ കുടുങ്ങി വീടിന്റെ മുകൾ ഭാഗം തകരുന്നത് ശ്രദ്ധയില്പെട്ട ശ്രീകലയും ഗോപികയും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

തുടർന്ന് വാർഡ് മെമ്പർ ആതിരയുടെ നേതൃത്വത്തിൽ ഇരുവരെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.സർക്കാരിൽ നിന്ന് ഉചിതമായ നഷ്ടപരിഹാരവും പുനരധിവാസത്തിനുള്ള നടപടികളും ഊർജ്ജിതമാക്കുമെന്നും ആതിര അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !