കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പള വിവരം പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
'6,67,290 രൂപയാണ് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയ ടീമിന് നല്‍കുന്നത്. ഒരു മാസം എന്തിനാ ഇത്രയും തുക. മുഖ്യമന്ത്രി ഇടയ്ക്ക് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഓരോ പോസ്റ്റിടും. മാസത്തില്‍ കൂടിപ്പോയാല്‍ പതിനഞ്ചോ ഇരുപതോ പോസ്റ്റ്. അല്ലെങ്കില്‍ ദിവസവും ഓരോന്ന് വച്ച് കൂട്ടിക്കോളൂ, അതിനെന്തിനാ ഇത്രയും വലിയ തുക കൊടുക്കുന്നത്. ടീം ലീഡര്‍ - 75,000, കണ്ടന്റ് മാനേജര്‍ - 70,000, സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍ - 65,000, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ - 65,000, കണ്ടന്റ് സ്ട്രാറ്രജിസ്റ്റ് - 65,000 തുടങ്ങി കമ്പ്യൂട്ടര്‍ അസിസ്റ്റൻഡ് - 22,290. ഇങ്ങനെ ശമ്പളം നല്കി 12പേരെ നിയമിച്ചിരിക്കുകയാണ്.
അപ്പൊ ഒരു കൊല്ലം 80 ലക്ഷത്തോലം രൂപയായി ഒരു പോസ്റ്റിടാൻ. അതോ രാഷ്ട്രീയ എതിരാളികളെ സോഷ്യല്‍ മീഡിയ വഴി ആക്ഷേപിക്കാൻ വേണ്ടിയാണോ ഈ സോഷ്യല്‍ മീഡിയ ടീമിനെ ഉപയോഗിക്കുന്നത്. അത് സര്‍ക്കാര്‍ ചെലവിലാണോ വേണ്ടത്.'- വി ഡി സതീശൻ ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.