കുറ്റിപ്പുറം: നൂറുകണക്കിന് യാത്രക്കാരെത്തുന്ന കുറ്റിപ്പുറം നഗരത്തിൽ മോഷണവും അക്രമവും പെരുകുന്നു.
കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡ് വൺവേ റോഡിൽ പകൽ സമയത്ത് നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷണം പോയി. കഴിഞ്ഞ ആഴ്ചയും മറ്റൊരു ഇരുചക്രവാഹനം മോഷ്ടിക്കപ്പെട്ടിരുന്നു.
നഗരത്തിൽനിന്ന് വാഹനങ്ങൾ മോഷ്ടിക്കപ്പെടുന്നത് തുടർച്ചയായിട്ടും പ്രതികളെ പിടികൂടാൻ കഴിയുന്നില്ല. കഴിഞ്ഞ മാസമാണ് പൊലീസ് എന്ന് സ്വയം പരിചയപ്പെടുത്തിയ നാലംഗ സംഘം രാത്രിയിൽ യുവാവിനെ മർദിച്ച് ഫോണുകളും എടിഎം കാർഡും കവർന്നത്.
യുവാവിന്റെ പല്ല് അടക്കം പൊട്ടിയ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. 2 യുവാക്കൾ തമ്മിൽ നടന്ന സംഘടത്തിനൊടുവിൽ ഒരാൾ മറ്റൊരാളെ കാർ ഇടിച്ച് അപായപ്പെടുത്തിയതും കുറ്റിപ്പുറം ടൗണിലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എടയൂർ പൂക്കാട്ടിരി വട്ടപ്പറമ്പ് സ്വദേശി വാക്കയിൽ ഫിറോസി (37) നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ഹൈവേ ജംക്‌ഷനിൽ കാറിടിച്ച് ബൈക്ക് യാത്രികനായ എടയൂർ തിണ്ടലം സ്വദേശി പള്ളിയാലിൽ നൗഫലി (32) ന് ഗുരുതര പരുക്കേറ്റത്.നൗഫൽ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഇടിച്ച കാർ നിർത്താതെ പോയി.
വാഹനത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടം മനപൂർവമാണെന്ന് കണ്ടെത്തിയത്. ഹോട്ടലിൽ വിഡിയോ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റമാണ് മനഃപൂർവമുള്ള അപകടത്തിലേക്ക് എത്തിച്ചത്.
സംഭവദിവസം രാത്രി ഇരുവരും റോഡിൽ പരസ്പരം മർദിച്ചിരുന്നു. ഇതിനു ശേഷമാണ് നൗഫൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഫിറോസ് കാറിടിപ്പിച്ച് അപകടപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.