ആലപ്പുഴ: ക്ഷേത്രങ്ങളിൽ ബി.ജെ.പി. അടക്കമുള്ള പാർട്ടികളുടെ രാഷ്ട്രീയം വേണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി. ശശികല. രാഷ്ട്രീയപ്രസ്ഥാനങ്ങൾ നിൽക്കേണ്ടിടത്തു നിൽക്കണം.
വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആ വഴിക്കു പോകണം. സി.പി.എമ്മിൽനിന്നു ക്ഷേത്രഭരണം പിടിച്ചെടുത്ത് ബി.ജെ.പിക്കു നൽകാനുള്ള ഉദ്ദേശ്യം ഹൈന്ദവ സംഘടനകൾക്കില്ലെന്നും ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ അവർ പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സർക്കുലർ അഴിമതിയും കെടുകാര്യസ്ഥതയും മൂടിവെക്കാനാണ്. ഹിന്ദു സംഘടനകളെ ക്ഷേത്രസങ്കേതങ്ങളിൽ നിന്നകറ്റി ക്ഷേത്രങ്ങളെ മാർക്സിസ്റ്റ് പാർട്ടിയുടെ കീഴിലാക്കാനുള്ള ശ്രമമാണിത്. ക്ഷേത്ര സംസ്കാരത്തെയും വിശ്വാസങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള നീക്കമാണിതെന്നും ആരോപിച്ചു.
ഇതിനെതിരേ 28-നും 29-നും തിരുവനന്തപുരത്ത് ഹിന്ദുനേതൃയോഗം ചേർന്ന് സമരപരിപാടികൾ ആസൂത്രണം ചെയ്യും. സംഘടനയുടെ ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, സംസ്ഥാന കമ്മിറ്റിയംഗം ജി. ശശികുമാർ, ജില്ലാ പ്രസിഡൻറ് ജിനു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.